'ഭാര്യ കലിപ്പിലാണ്, 10 ദിവസം അവധി തരണം'; വൈറലായി പൊലീസ് ഇൻസ്പെക്ടറുടെ അപേക്ഷ

22 വർഷത്തെ ദാമ്പത്യത്തിൽ ഹോളിയുടെ ആഘോഷത്തിൽ എന്റെ ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാൻ കഴിഞ്ഞില്ല, അതിനാൽ അവൾ എന്നോട് വളരെ ദേഷ്യത്തിലാണ്.

Police Inspector leave application goes viral prm

മുസഫർനഗർ ഉത്തർപ്രദേശ്): ഹോളിക്ക് അവധി അപേക്ഷിച്ച് പൊലീസ് ഇൻസ്പെക്ടർ മേലുദ്യോ​ഗസ്ഥന് നൽകിയ അപേക്ഷ സോഷ്യൽമീഡിയയിൽ വൈറൽ. യുപിയിലെ ഫാറൂഖാബാദിലാണ് സംഭവം. ഉത്സവ സീസണിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി ലഭിക്കാത്ത സാഹചര്യത്തിലാണ് സത്യം വ്യക്തമാക്കി ഉദ്യോ​ഗസ്ഥൻ കത്തെഴുതിയത്. 10 ദിവസം അവധി കിട്ടിയില്ലെങ്കിൽ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ 22 വർഷമായി ഭാര്യാ സഹോദരന്റെ വീട്ടിൽ ഹോളി ആഘോഷിക്കാൻ കഴിയാതിരുന്നതിനാൽ ഭാര്യ തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും ഇത്തവണ അവിടെ പോകണമെന്ന് ഭാര്യ വാശിപിടിച്ചിരിക്കുകയാണെന്നും ഇൻസ്‌പെക്ടർ അശോക് കുമാർ എസ്പിക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. കത്തിന്റെ പകർപ്പ് സോഷ്യൽമീഡിയയിൽ വൈറലായി.  

22 വർഷത്തെ ദാമ്പത്യത്തിൽ ഹോളിയുടെ ആഘോഷത്തിൽ എന്റെ ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാൻ കഴിഞ്ഞില്ല, അതിനാൽ അവൾ എന്നോട് വളരെ ദേഷ്യത്തിലാണ്. അവിടെ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്നു. പക്ഷേ അവധി ലഭിക്കാതെ എനിക്ക് പോകാൻ കഴിയില്ല. എന്റെ സാഹചര്യം കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യരപ്പെട്ടത്.  അപേക്ഷ പരി​ഗണിച്ച് മാർച്ച് 4 മുതൽ ഇൻസ്പെക്ടർക്ക് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് എസ്പി അനുവദിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios