യജമാനന്‍ കൊറോണ വൈറസിന് കീഴടങ്ങിയത് അറിഞ്ഞില്ല; ആശുപത്രിയിലെ കാത്തിരിപ്പ് തുടര്‍ന്ന് 'ബാവോ'
ഫെബ്രുവരി മുതല്‍ ആശുപത്രിയില്‍ യജമാനന് വേണ്ടി കാത്തിരിപ്പാണ് ഈ നായ. മൂന്നുമാസത്തിലേറെ ആശുപത്രി ജീവനക്കാര്‍ നായയെ സംരക്ഷിച്ചു. എന്നാല്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള് നീണ്ടുപോയതോടെ നായയെ സംരക്ഷിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് സാധിക്കാതെ വരികയായിരുന്നു.
വുഹാന്‍: യജമാനന്‍ മരിച്ച് പോയതറിയാതെ അദ്ദേഹത്തിനായി കാത്തിരുന്ന ഹാച്ചിക്കോയെ പോലെ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഉടമസ്ഥനായി ആശുപത്രിയില്‍ കാത്തിരിപ്പ് തുടര്‍ന്ന് ബാവോ എന്ന നായ. ഫെബ്രുവരിയില്‍ ആശുപത്രിയിലെത്തിയ യജമാനന്‍ മരിച്ച് പോയത് ബാവോയെന്ന ഈ നായ അറിഞ്ഞിട്ടില്ല. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ഒടുവിലാണ് ബാവോയുടെ യജമാനനന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊറോണയ്ക്ക് കീഴടങ്ങിയത്.
ഫെബ്രുവരി മുതല്‍ ആശുപത്രിയില്‍ യജമാനന് വേണ്ടി കാത്തിരിപ്പാണ് ഈ നായ. മൂന്നുമാസത്തിലേറെ ആശുപത്രി ജീവനക്കാര്‍ നായയെ സംരക്ഷിച്ചു. എന്നാല്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള് നീണ്ടുപോയതോടെ നായയെ സംരക്ഷിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് സാധിക്കാതെ വരികയായിരുന്നു. അതിന് ശേഷം നായയെ ഒരാള്‍ നോക്കാനായി കൊണ്ടുപോയതായാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ നിന്നും ആശുപത്രിയിലേക്ക് ബാവോ എത്താന്‍ തുടങ്ങുക കൂടി ചെയ്തതോടെ ഇയാള്‍ നായയെ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
ജപ്പാനിലെ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ കാർഷിക വിഭാഗത്തിൽ പഠിപ്പിച്ച പ്രൊഫസർ ഹിഡ്‌സാബുറോ യുനോയുടെ നായയുടെ പത്ത് വർഷത്തോളം നീണ്ട കാത്തിരിപ്പ് നിരവധിപ്പേരെ കണ്ണീരണിയിച്ചിട്ടുണ്ട്. 1925 മെയ് 21 ന് യൂണിവേഴ്സിറ്റിയിൽ തന്‍റെ വിദ്യാർത്ഥികൾക്ക് മുന്നില്‍ പ്രഭാഷണം നടത്തുന്നതിനിടെ, 53-കാരനായ പ്രൊഫസർ യൂനോ ഹൃദയാഘാതത്തെ തുടർന്ന് യജമാനന്‍ മരിച്ചതറിയാതെ ഷിബുയ സ്റ്റേഷനില്‍ കാത്തിരുന്ന ഹച്ചിക്കോയുടെ ജീവിതം ഹോളിവുഡ് ചിത്രമായപ്പോള്‍ വലിയ രീതിയിലാണ് ആളുകള്‍ സ്വീകരിച്ചത്.