''യൂ ആർ നോട്ട് എലോൺ...'' ഐസിയുവിലെ കൊവിഡ് രോ​ഗികൾക്കായി പാട്ടു പാടി നഴ്സ്; വൈറലായി വീഡിയോ

ഒട്ടാവ ആശുപത്രിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമി ലിൻ എന്നാണ് ഈ നഴ്സിന്റെ പേര് എന്ന് ട്വിറ്റർ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 
 

nurse sing for covid patients in canada

കാനഡ: കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. മാസ്ക് ധരിച്ചും സാനിട്ടൈസർ ഉപയോ​ഗിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ ചെറുത്തു തോൽപിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ജീവിതത്തോടും മരണത്തോടും പോരാടുന്നവരുടെ എണ്ണം വളരെ വലുതാണ്. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോ​ഗ്യപ്രവർത്തകരും കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്. മഹാമാരിയുടെ ദുരിതം ബാധിച്ച ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് അവർ. 

കാനഡയിലെ ഒട്ടാവ ആശുപത്രിയിൽ നിന്നുള്ള നഴ്സിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൊവിഡ് രോ​ഗികൾക്കായി അവർ ​പാടുകയാണ്. ഒട്ടാവ ആശുപത്രിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമി ലിൻ എന്നാണ് ഈ നഴ്സിന്റെ പേര് എന്ന് ട്വിറ്റർ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 

''ഇതാണ് എമി ലിൻ. ഒട്ടാവ ഹോസ്പിറ്റലിലെ നഴ്സായ ഇവർ ഐസിയുവിലുള്ള രോ​ഗികളെ ശുശ്രൂഷിക്കാൻ നിയോ​ഗിച്ചിരിക്കുകയാണ്. ഞങ്ങളുടെ രോ​ഗികൾക്കായി മനോഹരമായ ഒരു പാട്ടുമായിട്ടാണ് ഇവർ ഇവിടെ നിൽക്കുന്നത്. യൂ ആർനോട്ട് എലോൺ... ഞങ്ങൾക്ക് കരുത്ത് പകരുന്നതിന് നന്ദി,;; ഒട്ടാവ ഹോസ്പിറ്റൽ വീഡിയോയ്ക്കൊപ്പം ട്വിറ്ററിൽ കുറിച്ചു. കയ്യിൽ ​ഗിറ്റാറും ഫേസ്മാസ്കും വെച്ച് പാട്ടുപാടുന്ന എമിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. യൂ ആർ നോട്ട് എലോൺ.. എന്ന് തുടങ്ങുന്ന പാട്ടാണ് ഇവർ കൊവിഡ് രോ​ഗികൾക്കായി പാടുന്നത്. നഴ്സിന്റെ പ്രവർത്തിയെ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ സ്വാ​ഗതം ചെയ്തിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

 
 

Latest Videos
Follow Us:
Download App:
  • android
  • ios