കുഞ്ഞാറ്റക്ക് പകരമാവില്ലെന്നറിയാം, പക്ഷേ...; 'അസ്നമോളുടെ കത്ത് അപ്പൂപ്പനും വായിച്ചു'; ശിവൻകുട്ടിയുടെ കുറിപ്പ്
ഒരു ആട്ടിൻകുട്ടിയെ വാങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിന് വാപ്പയുടെ കൈയില്‍ പൈസയില്ലെന്നും അസ്ന കുറിച്ചിരുന്നു.
തിരുവനന്തപുരം: ഒരു കൊച്ച് കുട്ടിയുടെ കുഞ്ഞ് ആഗ്രഹത്തിനായി സഫലമാക്കുന്നതിനായി ഒരു സ്കൂള്‍ മുഴവൻ ഒരുമിച്ചതില്‍ സന്തോഷം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂളില്‍ . ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ 'ആഗ്രഹപ്പെട്ടി' സ്ഥാപിച്ചിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അസ്ന ഫാത്തിമ എസ് എസ് എന്ന കുട്ടി അരുമയായിരുന്ന തന്‍റെ ആടിനെ നഷ്ടപ്പെട്ടതിന്‍റെ വേദയാണ് ആഗ്രഹപ്പെട്ടിയില്‍ നിക്ഷേപിച്ച കത്തില്‍ എഴുതിയിരുന്നത്.
തന്‍റെ കുഞ്ഞാറ്റ എന്ന ആട്ടിൻകുട്ടിയെ വളരെ ഇഷ്ടമായിരുന്നുവെന്നും പിതാവിന്‍റെ ചികിത്സാ ആവശ്യത്തിനായി കുഞ്ഞാറ്റയെ വില്‍ക്കേണ്ടി വന്നുവെന്നും അസ്ന കത്തിലെഴുതി. ഒരു ആട്ടിൻകുട്ടിയെ വാങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിന് വാപ്പയുടെ കൈയില്‍ പൈസയില്ലെന്നും അസ്ന കുറിച്ചിരുന്നു. അസ്നമോളുടെ ഈ ആഗ്രഹം സാധ്യമാക്കിയ സ്കൂളിലെ എല്ലാവരെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.
ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാൻ 'ആഗ്രഹപ്പെട്ടി' എന്നത് കനിവാർന്ന ഒരു ആശയമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ആട് വളരെ എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അസ്നയുടെയും കത്തിന്‍റെയും ആഗ്രഹപ്പെട്ടിയുടെയും ആടിനെ അസ്നയ്ക്ക് സ്കൂളില്‍ വച്ച് കൈമാറുന്നതിന്‍റെയും ഉള്‍പ്പെടെ ചിത്രങ്ങള്‍ സഹിതമാണ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ മന്ത്രിയുടെ കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്. അഗ്രഹപ്പെട്ടി എന്ന ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂളിന്‍റെ ആശയം വളരെ മികച്ചതാണെന്നാണ് നിരവധി പേര്‍ പ്രതികരിക്കുന്നത്.