മിലനും മീനുവും തമ്മിലെന്ത് ? ഒരു അപൂര്‍വ്വ സൗഹൃദത്തിന്‍റെ കഥ
ഒന്നരവയസ്സിലാണ് മിലന് തന്‍റെ കൂട്ടുകാരിയെ കിട്ടുന്നത്, മീനു. അന്ന് അവളും ചെറുതായിരുന്നു. ചെറിയ കാലം കൊണ്ട്തന്നെ ഇരുവരും അകലാനാകാത്തവിധം അടുത്തു. പതുക്കെ സൗഹൃദം മുറുകുമ്പോള്‍... ഇടയ്ക്കെപ്പോഴോ മീനു, മിലനെ വിട്ട് പോയി. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം അവള്‍ തിരിച്ചു വന്നു. മിലന്‍ ഒന്നേ വിളിച്ചൊള്ളൂ. അവള്‍ പറന്ന് അവനരികിലെത്തി.
ഇടുക്കി: ഒന്നരവയസ്സിലാണ് മിലന് തന്‍റെ കൂട്ടുകാരിയെ കിട്ടുന്നത്, മീനു. അന്ന് അവളും ചെറുതായിരുന്നു. ചെറിയ കാലം കൊണ്ട്തന്നെ ഇരുവരും അകലാനാകാത്തവിധം അടുത്തു. പതുക്കെ സൗഹൃദം മുറുകുമ്പോള്‍... ഇടയ്ക്കെപ്പോഴോ മീനു, മിലനെ വിട്ട് പോയി. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം അവള്‍ തിരിച്ചു വന്നു. മിലന്‍ ഒന്നേ വിളിച്ചൊള്ളൂ. അവള്‍ പറന്ന് അവനരികിലെത്തി.
ഇടുക്കിയില്‍ സ്പൈസസ് ബിസിനസ് ചെയ്യുന്ന ജാന്‍സണിന്‍റെയും ഗൗരിന്‍റെയും രണ്ടാമത്തെ മകനാണ് മിഥുന്‍. ഇടുക്കിയിലെ മനോഹരമായ താഴ്വാരകളിലൊന്നായ ഗൂഡാര്‍വിളയിലെ ലയത്തിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. മിലന് ഒന്നരവയസ്സുള്ളപ്പോഴാണ് ലയത്തിലെ അയല്‍വാസി ഒരു കുഞ്ഞുതത്ത കൊണ്ടുവരുന്നത്. അവര്‍ അവള്‍ക്ക് പേരിട്ടു, മീനു.
മിലനും മീനുവും പെട്ടെന്ന് തന്നെ കൂട്ടുകാരായി. എന്നാല്‍ പെട്ടെന്നൊരു ദിവസം മുതല്‍ മീനുവിനെ കാണാനില്ല. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. ദിവസങ്ങളോളം കൂട്ടുകാരിയെ തേടിയ മിലന്‍ പിന്നീടെപ്പോഴോ മീനുവിനെ കുറിച്ച് മിണ്ടാതായി. ആഴ്ചകള്‍ക്ക് ശേഷം അവള്‍ തിരിച്ചെത്തിയപ്പോള്‍ മിലന്‍ ഓടിച്ചെന്ന് വിളിച്ചു. അവള്‍ക്കിഷ്ടമുള്ള ചുവന്ന മുളക് നീട്ടിയപ്പോള്‍ ചിരപരിചിതയെപ്പോലെ മീനു അത് വാങ്ങിക്കഴിച്ചു. ഇന്ന് മിലന്‍റെയും മീനുവിന്‍റെയും സ്നേഹം ലയത്തിലെ പ്രധാന ചര്‍ച്ചയാണ്.
"