മാങ്ങ മോഷ്ടിച്ച 'കള്ളന്‍ പൊലീസുകാരന്‍' ഓണ്‍സ്റ്റേജ്; എല്‍കെജി വിദ്യാര്‍ത്ഥിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിൽ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. 
 

mango thief police on stage social media cheer for lkg student fancy dress at kottayam school

കോട്ടയം:  മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ എന്ന വാര്‍ത്ത കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. അതിന് പിന്നാലെ ഈ സംഭവത്തെ ഓണ്‍ സ്റ്റേജില്‍ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫാന്‍സി ഡ്രസ് പ്രകടനം. ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്.

മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ഓൺ സ്റ്റേജില്‍ എത്തിച്ച് കയ്യടി നേടിയത് ഒരു എൽകെജി വിദ്യാർഥിയാണ്. ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിൽ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. 

അതേ സമയം മാങ്ങ മോഷണക്കേസില്‍ പെട്ട പൊലീസുകാരനെ പിടിക്കാന്‍ 15 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരന്‍ എവിടെയെന്നതിനെ പറ്റി ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പളളി പൊലീസിന്‍റെ വിശദീകരണം. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം  മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. 

ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസുകാരനായ ഷിഹാബിന് പൊലീസിന്‍റെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. 

ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.

ഉടമയേക്കുറിച്ച് സൂചനകള്‍ മാത്രം, 1.3 ലക്ഷം രൂപയടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി നല്‍കി പൊലീസുകാരന്‍

റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് പള്‍സര്‍ ബൈക്കുകള്‍ അടിച്ചുമാറ്റും; കുട്ടികള്ളൻ പിടിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios