താഴെ പതഞ്ഞുപൊങ്ങുന്ന ലാവ, കൊടും ചൂട്; അഗ്നിപര്‍വ്വതത്തിന് മുകളിലെ നൂല്‍പ്പാലത്തിലൂടെ നടന്ന് സാഹസികന്‍
ബുധനാഴ്ചയായിരുന്നു നിക്കരാഗ്വായിലെ മസായ അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള അതിസാഹസിക നടത്തം...
മനാഗ്വ: കത്തിക്കൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളില്‍ കെട്ടിയ നൂല്‍പ്പാലത്തിലൂടെ നടന്ന് ചരിത്രം കുറിച്ച് നിക്ക് വല്ലെണ്ട. ഇതാദ്യമായാണ് ഒരാള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളില്‍ കെട്ടിയ കയറിലൂടെ കയ്യില്‍ നീളമുള്ള വടിയുമായി നടന്നത്.
ബുധനാഴ്ചയായിരുന്നു നിക്കരാഗ്വായിലെ മസായ അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള അതിസാഹസിക നടത്തം. 1800 അടി ദൂരം നടക്കാന്‍ 31 മിനുട്ടാണ് നിക്ക് എടുത്തത്. നിരവധി ക്യാമറകള്‍ ഈ സാഹസിക നടത്തം ചിത്രീകരിക്കാന്‍ സജ്ജമായിരുന്നു.
പ്രമുഖ സര്‍ക്കസ് കുടുംബമായ വല്ലെണ്ടയിലെ അംഗമാണ് 41കാരനായ നിക്ക്. കണ്ണിന് സംരക്ഷണത്തിനായും വിഷപ്പുകയില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാനും വേണ്ട സജ്ജീകരണങ്ങള്‍ എടുത്തിരുന്നു. പ്രത്യേകതരത്തില്‍ നിര്‍മ്മിച്ച ഷൂ ആണ് ധരിച്ചിരുന്നത്.
എബിസി ന്യൂസ് ഇത് ലൈവ് ആയി സംപേഷണം ചെയ്തിരുന്നു. അഗ്നിപര്‍വ്വതത്തിന് മുകളില്‍നിന്നുള്ള കാഴ്ച അത്ഭുതമായിരുന്നുവെന്ന് നിക്ക് സാഹസിക നടത്തത്തിന് ശേഷം പറഞ്ഞു.