അഞ്ച് കോടി രൂപയ്ക്ക് പണിത് നൽകിയത് പകുതി വീട്, കൺസ്ട്രക്ഷൻ കമ്പനിയുടെ കെണിയിൽ വീണ് ബിഷ്ണു
രു വീട് രണ്ടായി മുറിച്ചാൽ അതിനറെ ഒരു ഭാഗം എങ്ങിനെയോ അതുപോലെയാണ് വീട് നിർമ്മിച്ചിരുന്നത്...
സിഡ്നി: പത്തുവർഷത്തോളം ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവൻ കൂട്ടിവച്ച് ഓസ്ട്രേലിയയിൽ ഒരു വീട് വയ്ക്കാൻ തയ്യാറായ നേപ്പാൾ സ്വദേശിയായ ബിഷ്ണു ആര്യാലിനെ കാത്തിരുന്നത് വൻ ചതി. അഞ്ച് കോടി രൂപ മുടക്കി നിർമ്മിച്ച വീടുകാണാനെത്തിയ ബിഷ്ണു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഓസ്ട്രേലിയയിൽ നിർമ്മിച്ച രണ്ട് നിലകളിലുള്ള ആ കെട്ടിടം ഒരു വീടിന്റെ പകുതി മാത്രമായിരുന്നു. ഒരു വീട് രണ്ടായി മുറിച്ചാൽ അതിനറെ ഒരു ഭാഗം എങ്ങിനെയോ അതുപോലെയാണ് വീട് നിർമ്മിച്ചിരുന്നത്.
എഡ്മോണ്ട് പാർക്കിൽ വീട് നിർമ്മിക്കാൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയായ സാക് ഹോംസിനാണ് കരാറ് നൽകിയിരുന്നത്. ഇതുവരെ അഞ്ച് കോടി രൂപയാണ് ബിഷ്ണു വീട് നിർമ്മിക്കാൻ ചെലവാക്കിയത്. കൺസ്ട്രക്ഷൻ കമ്പനിയും ബിഷ്ണുവും തമ്മിലുണ്ടാക്കിയ കരാറിലെ അപകാതയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇരുവരും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം സെമി ഡ്യൂപ്ലെക്സ് വീട് നിടമ്മിക്കാനാണ് തങ്ങൾക്ക് നിർദ്ദേശം നൽകിയതെന്ന് വീട് നിർമ്മിച്ച സൂപ്പർവൈസർ ബിഷ്ണുവിനോട് പറഞ്ഞു.
വീടിന്റെ ഒരു സൈഡിൽ ജനാലകളോ വാതിലുകളോ ഇല്ലാതെയാണ് നിർമ്മാണം നടന്നിരിക്കുന്നത്. ലിവർപൂൾ കൌൺസിലിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു നിർമ്മിതിയെന്നാണ കൺസ്ട്രക്ഷൻ കമ്പനിയുടെ വാദം. കരാറിൽ നിന്ന് പിന്മാറാൻ അവസരമുണ്ടായിട്ടും ബിഷ്ണു അത് ചെയ്തില്ലെന്ന് കമ്പനിയും താൻ കമ്പനിയെ പൂർണ്ണമായും വിശ്വസിക്കുകയായിരുന്നുവെന്ന് ബിഷ്ണുവും പറഞ്ഞു. സെമി ഡ്യൂപ്ലെക്സ് എന്നാൽ വീട് പാതി മുറിച്ച നിലയിലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ബിഷ്ണു കൂട്ടിച്ചേർത്തു.
അതേസമയം രവീട് ഇരിക്കുന്ന സ്ഥലത്തിന് മതിയായ വില ലഭിക്കുമെങ്കിലും ഈ രൂപത്തിലുള്ള വീടായതിനാൽ വിറ്റുപോകാൻ പ്രയാസമാണെന്നാണെന്നും വീട് നിർമ്മാണത്തിനൊരുങ്ങുമ്പോൾ ചതിക്കുകുഴികളറിഞ്ഞ് വേണം കരാറുമായി മുന്നോട്ടുപോകാനെന്നുമാണ് ഓസ്ട്രേലിയയിലെ റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona