കാറിലിരുന്ന് അശ്രദ്ധമായി ഡോര്‍ തുറന്നു, ഉണ്ടായത് വൻ അപകടം; മുന്നറിയിപ്പുമായി പൊലീസ്

വേഗത്തിൽ വരികയായിരുന്ന ബൈക്കിൽ ഡോര്‍ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ എതിര്‍ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. 

man opens car's door carelessly cause accident

ബെംഗളുരു : കാറിലിരുന്ന് ഡോര്‍ തുറക്കുമ്പോൾ പലപ്പോഴും പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടക്കെണിയാകുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. തിരക്കുള്ള റോഡിൽ പാര്‍ക്ക് ചെയ്ത് കാറിൽ നിന്ന് ഡോര്‍ തുറന്നതോടെ ഉണ്ടായത് വലിയൊരു അപകടമാണ്.

റോഡിലൂടെ അതേ ദിശയിൽ വരികയായിരുന്ന ബൈക്കിൽ ഈ ഡോര്‍ ഇടിച്ച് രണ്ട് യുവാക്കളാണ് അപകടത്തിൽപെട്ടത്. വേഗത്തിൽ വരികയായിരുന്ന ബൈക്കിൽ ഡോര്‍ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ എതിര്‍ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. 

ബെംഗളുരുവിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കലാ കൃഷ്ണ സ്വാമിയാണ് മുന്നറിയിപ്പെന്ന നിലയിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ഡോര്‍ തുറക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക. മാരകമായ അപകടങ്ങൾ ഒഴിവാക്കൂ - എന്നാണ് വീഡിയോയുടെ കൂടെ പൊലീസ് ഓഫീസര്‍ കുറിച്ചിരിക്കുന്നത്. 

ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച് ലോകത്തെ വാഹനങ്ങളുടെ ഒരു ശതമാനം മാത്രം വാഹനങ്ങളുള്ള ഇന്ത്യയിലാണ് 10 ശതമാനം അപകടങ്ങളും സംഭവിക്കുന്നത്. ഇത്തരം അപകടങ്ങൾ വരുമാന സ്രോതസ്സുകൾ നിലയ്ക്കുന്നതുവഴി കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയും കുടുംബങ്ങൾക്ക് ബാധ്യത സൃഷ്ടിക്കുന്നു. വാഹനാപകടങ്ങളിൽ ഇരകളാകുന്നതിൽ 70 ശതമാനവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽപ്പെട്ടവരാണ്.

Latest Videos
Follow Us:
Download App:
  • android
  • ios