100കിലോ കേക്ക്, 4000പേർക്ക് സദ്യ; വളർത്തുനായയുടെ ജന്മദിനം കെങ്കേമമാക്കി യുവാവ് -വീഡിയോ
തന്റെ നായയ്‌ക്കൊപ്പം 100 കിലോഗ്രാമിന്റെ കൂറ്റൻ കേക്ക് മുറിച്ചാണ് ആഘോഷം കെങ്കേമമാക്കിയത്. ചടങ്ങിൽ 4000 പേർക്ക് ഭക്ഷണവും നൽകി.
ബെലഗാവി: വളർത്തുനായയുടെ ജന്മദിനത്തിൽ വൻ ആഘോഷമൊരുക്കി യുവാവ്. കർണാടക ബെലഗാവി സ്വദേശി ശിവപ്പ യെല്ലപ്പ മാറാടിയാണ് തന്റെ വളർത്തുനായ ക്രിഷിന്റെ ജന്മദിനം വിപുലമായ ആഘോഷത്തോടെ കൊണ്ടാടിയത്. തന്റെ നായയ്‌ക്കൊപ്പം 100 കിലോഗ്രാമിന്റെ കൂറ്റൻ കേക്ക് മുറിച്ചാണ് ആഘോഷം കെങ്കേമമാക്കിയത്. ചടങ്ങിൽ 4000 പേർക്ക് ഭക്ഷണവും നൽകി. ജന്മദിനാഘോഷത്തിന്റെ വിഡീയോ സോഷ്യൽമീഡിയയിൽ വൈറലായി.
പർപ്പിൾ നിറത്തിലുള്ള ജന്മദിന തൊപ്പിയും സ്വർണ്ണ സിൽക്ക് ഡ്രെപ്പും ധരിച്ചാണ് ക്രിഷ് എത്തിയത്. അതിഥികളും ശിവപ്പയും നായയെ ഉയർത്തി കേക്ക് മുറിയ്ക്കാൻ സഹായിച്ചു. കൃഷിന്റെ അരികിൽ നിന്ന ഒരാൾ കേക്ക് മുറിച്ചപ്പോൾ പിറന്നാൾ ഗാനം ആലപിച്ചു. ശിവപ്പ കൃഷിന് ഒരു കഷ്ണം കേക്ക് നൽകി. നായയുടെ ജന്മദിനം ഇത്രയും ആഡംബരത്തോടെ ആഘോഷിക്കുന്നത് നല്ലതാണോയെന്ന് ചിലർ ചോദിച്ചു. എന്നാൽ ശിവപ്പക്ക് നായയോടുള്ള സ്നേഹമാണ് വലിയ ചടങ്ങിന് പിന്നിലെന്ന് ചിലർ പറഞ്ഞു. ബെലഗാവിയിൽ വളർത്തുനായ്ക്കളുടെ ജന്മദിനം ആഢംബരമായി ആഘോഷിക്കുന്നത് പതിവാണ്.