കട്ടിലും കയറും കൊണ്ട് കിണറ്റിൽ വീണ പുലിയ രക്ഷപ്പെടുത്തി -വൈറൽ വീഡിയോ
കിണറ്റിനുള്ളിൽ നിന്ന് പുള്ളിപ്പുലിയെ കയറിൽ കെട്ടിയ കട്ടിൽ ഉപയോഗിച്ച് പുറത്തെത്തിക്കുന്നതും രക്ഷപ്പെട്ട പുലി കുറ്റിക്കാട്ടിൽ മറയുന്നും വീഡിയോയിൽ കാണാം.
കിണറ്റിൽ വീണ പുള്ളിപ്പുലിയെ കട്ടിലും കയറും ഉപയോഗിച്ച് കരയ്ക്കുകയറ്റുന്ന വീഡിയോ വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. കിണറ്റിനുള്ളിൽ നിന്ന് പുള്ളിപ്പുലിയെ കയറിൽ കെട്ടിയ കട്ടിൽ ഉപയോഗിച്ച് പുറത്തെത്തിക്കുന്നതും രക്ഷപ്പെട്ട പുലി കുറ്റിക്കാട്ടിൽ മറയുന്നും വീഡിയോയിൽ കാണാം. മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപമുള്ള കിണറുകൾ അടച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമെന്ന് സുശാന്ത നന്ദ കുറിച്ചു. "മോഹൻജൊദാരോ ഹാരപ്പൻ സാങ്കേതികവിദ്യ" ഉപയോഗിച്ചാണ് പുലിയ രക്ഷിച്ചതെന്നും അദ്ദേഹം തമാശരൂപേണ കുറിച്ചു.
ട്വിറ്ററിൽ 43,000-ലധികം ആളുകൾ വീഡിയോ കണ്ടു. നിരവധിപേർ രക്ഷാപ്രവർത്തനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. അപകടസാധ്യത ഒഴിവാക്കാൻ തുറന്ന കിണർ മൂടണമെന്നും ചിലർ അഭ്യർത്ഥിച്ചു. “പുലി നന്ദിയുള്ളവനാണ്, ആരെയും ഉപദ്രവിക്കാതെ പോയി. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് ഹാറ്റ്‌സ് ഓഫ്”-ഒരാൾ കമന്റ് ചെയ്തു. നേരത്തെ കിണറ്റിൽ നിന്ന് പുലിയെ രക്ഷപ്പെടുത്തുന്ന മറ്റൊരു വീഡിയോ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഒഡീഷയിലെ സംബാൽപൂർ ജില്ലയിലാണ് അന്ന് സംഭവം നടന്നത്. അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.