സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍
ഏതാനും മണിക്കൂറുകള്‍കൊണ്ട് കിരണ്‍ ബേദിയുടെ ട്വീറ്റ് വൈറലായി. നിരവധിയാളുകളാണ് കിരണ്‍ ബേദിയുടെ ട്വീറ്റിന് പരിഹാസവുമായി എത്തുന്നത്.
സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി. ഏതാനും മണിക്കൂറുകള്‍കൊണ്ട് കിരണ്‍ ബേദിയുടെ ട്വീറ്റ് വൈറലായി. നിരവധിയാളുകളാണ് കിരണ്‍ ബേദിയുടെ ട്വീറ്റിന് പരിഹാസവുമായി എത്തുന്നത്.
മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത ഈ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസയാണെന്നും വീഡിയോ അവകാശപ്പെടുന്നു. രൂക്ഷമായ രീതിയിലുള്ള പരിഹാസമാണ് ട്വീറ്റിന് കിരണ്‍ ബേദി നേരിടുന്നത്. അടുത്ത കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടി വരുന്നുവെന്നാണ് പരിഹാസങ്ങളില്‍ പ്രധാനപ്പെട്ടത്.
ഒരിക്കല്‍ എല്ലാവരും ആരാധിച്ചിരുന്ന ഒരു വനിതാ ഐപിഎസ് കാരിയുണ്ടായിരുന്നു.ഇപ്പോള്‍ അവസ്ഥ മോശമാണെന്നും ട്വീറ്റിന് ലഭിച്ചവയില്‍ പ്രതികരണങ്ങളിലുണ്ട്.
ടി പി സെന്‍കുമാറിനോട് കിരണ്‍ ബേദിയെ ഉപമിക്കുകയും ചെയ്യുന്നുണ്ട് ചിലര്‍.
വാട്ട്‍സ്ആപ്പിലും ഫേസ്ബുക്കിലും പലപ്പോഴും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന ഇത്തരം വീഡിയോകള്‍ എങ്ങനെ ഉത്തരവാദിത്തപ്പെട്ടവര്‍ പങ്കുവക്കുന്നുവെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയതും. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന യഥാര്‍ത്ഥ ശബ്ദങ്ങളുടെ വീഡിയോയും പലരും ട്വീറ്റിന് പ്രതികരണമായി നല്‍കുന്നുണ്ട്. ഗൂഗിളില്‍ ഒന്ന് നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയുന്ന നിസാര സംഭവങ്ങള്‍ ഇത്തരത്തില്‍ ചെയ്യേണ്ടി വരുന്നതിന് പിന്നില്‍ മറ്റ് അജന്‍ഡകള്‍ ഇല്ലേയെന്ന് ചോദിക്കുന്നവരും കുറവല്ല.
നാസ പുറത്തുവിട്ട സൂര്യനില്‍ ലഭിച്ച ശബ്ദത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ