അമേരിക്കയിലും 'സ്റ്റാറായി' കേരള പൊലീസ്; 'കൈകഴുകല്‍ ഡാന്‍സ്' ഫോക്‌സ് ന്യൂസ് ടിവിയില്‍
കേരള പൊലീസിന്‍റെ കൊവിഡ് ബോധവല്‍ക്കരണ ഡാന്‍സ് വീഡിയോ അമേരിക്കന്‍ ഫോക്സ് ന്യൂസ് ടിവിയില്‍.
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ട്രോളുകളിലൂടെയും രസകരമായ വീഡിയോകളിലൂടെയും കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുകയാണ്. കൊവിഡ് ബോധവല്‍ക്കരണത്തില്‍ കേരള പൊലീസും സജീവമാണ്. ശരിയായ രീതിയില്‍ കൈ കഴുകി അണുവിമുക്തമാക്കി കൊവിഡിനെ ചെറുക്കേണ്ടതെങ്ങനെന്ന് ഡാന്‍ഡ് ചെയ്ത് കാണിച്ച കേരള പൊലീസിന്റെ വീഡിയോ വൈറലായിരുന്നു.
മലയാളികള്‍ ഏറ്റെടുത്ത വീഡിയോ ഇപ്പോള്‍ അമേരിക്കയിലും ശ്രദ്ധേയമാകുകയാണ്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് ടിവിയിലാണ് കേരള പൊലീസിന്റെ കൈകഴുകല്‍ വീഡിയോ പുറത്തുവന്നത്.
'പ്രവര്‍ത്തിക്കാം, നമുക്കൊരുമിച്ച്, പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം, കേരള പൊലീസ് ഒപ്പമുണ്ട്' എന്ന കുറിപ്പോടെ സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് കൊവിഡ് ബോധവല്‍ക്കരണ വീഡിയോ പുറത്തുവിട്ടത്. വന്‍ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക