നിപയെയും കൊറോണയെയും നേരിട്ട 'കേരള മോഡല്‍' പഠിക്കേണ്ടത്; ചര്‍ച്ചയായത് ബിബിസിയില്‍
നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു.
ദില്ലി: കേരളത്തിന്റെ ആരോഗ്യമേഖലയെ അഭിനന്ദിച്ച് പ്രശസ്ത വൈറോളജിസ്റ്റ് ഡോ.ഷാഹിദ് ജമീൽ. ബിബിസി ചാനലിൽ കൊവിഡ് 19 പ്രതിരോധത്തെ കുറിച്ചുള്ള ചർച്ചക്കിടിയിലാണ് അവതാരകയും അതിഥിയും കേരളത്തെ പ്രശംസിച്ചത്. നിപയും സിക്കയും അടക്കമുള്ള വൈറസ് ബാധയെ ചെറുത്ത് തോൽപ്പിച്ച കേരളം മികച്ച മാതൃകയെന്ന വിലയിരുത്തലാണ ചർച്ചയിൽ ഉയർന്നത്. കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശരിയായ ദിശയിലെന്ന് തെളിയിക്കുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കിട്ടുന്ന ശ്രദ്ധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്ബുക്കിൽ കുറിച്ചു.
കേരളത്തില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഇതിൽ നിന്നും എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്
പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീലാണ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീല്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.