ക്യാമറപോലൊരു വീടുണ്ടാക്കി ഫോട്ടോഗ്രാഫര്‍; മക്കള്‍ നിക്കോണ്‍, കാനന്‍, എപ്‌സന്‍

ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ആകൃതിയിലാണ് മൂന്ന് നിലയുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്.
 

karnataka photographer build camera shaped house

ബെംഗളുരു: ക്യാമറയോടുള്ള പ്രിയംകൊണ്ട് തന്റെ മൂന്ന് മക്കള്‍ക്കും ക്യാമറ ബ്രാന്റുകളുടെ പേരാണ് കര്‍ണാടകയിലെ ഫോട്ടോഗ്രാഫര്‍ രവി ഹോംഗലും ഭാര്യ കൃപ ഹോംഗലും നല്‍കിയിരിക്കുന്നത്. ഇതുമാത്രമല്ല, വീടാകട്ടെ ക്യാമറ ആകൃതിയിലാണ് പണിതത്. എല്ലാംകൊണ്ടും ക്യാമറയെ ശ്വാസമായി കാണുന്നവരാണ് ഈ ദമ്പതികളെന്ന് പറയാം. 

ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ആകൃതിയിലാണ് മൂന്ന് നിലയുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്ത്രി നഗറിലുള്ള ഈ വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മക്കളുടെ പേരുകള്‍ കാനന്‍, എപ്‌സന്‍, നികോണ്‍ എന്നിങ്ങനെയാണ്. ജനാലകള്‍ ക്യാമറയുടെ വ്യൂ ഫൈന്റര്‍ പോലെ ഗ്ലാസുകല്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റീരിയറും തീര്‍ത്തും ക്യാമറയുമായി ബന്ധപ്പെട്ടുതന്നെയാണ്. 

''1986മുതല്‍ ഫോട്ടോഗ്രാഫറാണ് ഞാന്‍. ഈ വീട് എന്റെ സ്വപ്‌ന സാക്ഷാത്കാരമാണ്. മക്കള്‍ക്ക് ക്യാമറ ബ്രാന്റുകളുടെ പേര് നല്‍കിയപ്പോള്‍ എല്ലാവരും  എതിര്‍ത്തു. എന്നാല്‍ ഞങ്ങള്‍ ഉറച്ചുനിന്നു.'' രവി പറഞ്ഞു. പഴയ വീട് വിറ്റും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയുമാണ് ഇവര്‍ ക്യാമറപോലൊരു വീട് സ്വന്തമാക്കിയത്. 

''എന്റെ ഭര്‍ത്താവ് ഒരു ഫോട്ടോഗ്രാഫറാണ്. ക്യാമറപോലൊരു വീടുണ്ടാക്കുക എന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. അങ്ങനെ ഞങ്ങള്‍ ഈ വീടുണ്ടാക്കി. ഇപ്പോള്‍ ഞങ്ങള്‍ ക്യാമറയ്ക്കുള്ളില്‍ മറ്റൊരു ലോകത്തിനുള്ളില്‍ ജീവിക്കുന്നത് പോലെയാണ് തോനുന്നത്. എന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു'' - കൃപ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios