ജഡ്ജിക്ക് ആന്‍റിക്ലൈമാക്സ്; ജഡ്ജിയെ ജയിലിലേക്ക് വലിച്ചിഴച്ച് പൊലീസുകാര്‍
വിധി കേട്ട ശേഷം പൊലീസുകാര്‍ക്കൊപ്പം പോകാതെ നിന്ന ട്രേസിയ്ക്ക് നേരെ കോടതിയില്‍ വിധി കേട്ട് നിന്നവര്‍ പാഞ്ഞെത്തിയതോടെയാണ് ഇവരെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്.
ഓഹിയോ: പദവി ദുരുപയോഗിച്ച മുന്‍ ജഡ്ജിക്ക് തടവ് വിധിച്ച് കോടതി. ശിക്ഷാവിധി കേട്ട് ആക്രമിക്കാനെത്തിയവര്‍ക്കിടയില്‍ നിന്നും മുന്‍ ജഡ്ജിയെ വലിച്ചിഴച്ച് ജയിലിലേക്ക് കൊണ്ടുപോയി. അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിന്നാട്ടി കോടതിയിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്.
ട്രേസി ഹണ്ടര്‍ എന്ന മുന്‍ ജുവനൈല്‍ കോടതി ജഡ്ജിയെയാണ് പൊലീസ് തൂക്കിയെടുത്ത് ജയിലിലാക്കിയത്. ഇന്നലെയാണ് സംഭവം. ഒരു കേസിന്‍റെ വിവരങ്ങള്‍ ബന്ധുവിന് നല്‍കിയതിനാണ് ട്രേസിക്ക് തടവ് ശിക്ഷ വിധിച്ചത്. വിധി കേട്ട ശേഷം പൊലീസുകാര്‍ക്കൊപ്പം പോകാതെ നിന്ന ട്രേസിയ്ക്ക് നേരെ കോടതിയില്‍ വിധി കേട്ട് നിന്നവര്‍ പാഞ്ഞെത്തിയതോടെയാണ് ഇവരെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്.
2013ല്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന് പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടി ഉള്‍പ്പെട്ട കേസിന്‍റെ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ട്രേസിക്കെതിരായ ആരോപണം. ആരോപണം തെളിഞ്ഞതോടെ ഇവരെ ജഡ്ജി പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഹാമില്‍ട്ടണിലെ കോടതിയില്‍ 2010ല്‍ ജഡ്ജിയായി നിയമിതയായ ട്രേസി അഫ്രിക്ക അമേരിക്ക വംശജരില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളായിരുന്നു.
എന്നാല്‍ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും താന്‍ സഹോദരനെ സഹായിച്ചിട്ടില്ലെന്നുമായിരുന്നു ട്രേസി കോടതിയില്‍ വാദിച്ചത്. കോടതിയ്ക്ക് പുറത്തും ആളുകള്‍ ഇവരെ പിന്തുണച്ചും എതിര്‍ത്തും ഒത്തുകൂടിയതോടെ സംഘര്‍ഷാവസ്ഥയിലായിരുന്നു കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.