'സൗമ്യൻ എന്നൊരു ഫീൽ ഉണ്ടായിട്ടുണ്ട്'; താടിയെടുത്ത രാജേഷിന്‍റെ കവിളില്‍ നുള്ളി ഹൈബി ഈഡൻ-വീഡിയോ
കഴിഞ്ഞ 30 വര്‍ഷമായി എം ബി രാജേഷിന്‍റെ മുഖത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു വെട്ടിയൊതുക്കിയ താടി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ആ താടി രാജേഷ് വടിച്ചുകളഞ്ഞത്.
താടിവടിച്ച മന്ത്രി എംബി രാജേഷിന്റെ മേക്കോവറിൽ പ്രതികരണവുമായി എംപി ഹൈബി ഈഡൻ. താടിയെടുത്തതോടെ രാജേഷിന്റെ മുഖത്ത് കുറച്ച് വെളിച്ചം വന്നെന്ന് ഹൈബി ഈഡൻ പറഞ്ഞു. രാജേഷിന്റെ മുഖം ആലോചിക്കുമ്പോൾ താടിയുള്ള രൂപത്തിൽനിന്ന് മാറി നമ്മൾ ചിന്തിച്ചിട്ടില്ല. എസ്എഫ്ഐ നേതാവായിരിക്കുമ്പോൾ മുതൽ കാണുന്ന മുഖത്തിൽ നിന്ന് വലിയൊരു മാറ്റമാണ്. കുറച്ച് വെളിച്ചമൊക്കെ വന്നിട്ടുണ്ട്. ചില സറ്റയർ സിനിമകളിൽ കാണുന്നതുപോലെ ഒരു ട്രാൻസിഷനാണ്. ഗൗരവക്കാരൻ, പരുക്കൻ എന്ന രീതിയിൽ നിന്ന് സൗമ്യൻ എന്നൊരു ഫീൽ ഉണ്ടായിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി എം ബി രാജേഷിന്‍റെ മുഖത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു വെട്ടിയൊതുക്കിയ താടി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ആ താടി രാജേഷ് വടിച്ചുകളഞ്ഞത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ വൈറലാവുകയും ചെയ്തു. ഇന്ന് കൊച്ചിയിലെത്തിയ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് താടി പോയശേഷമുള്ള പ്രതികരണങ്ങള്‍ പങ്കുവച്ചു.
പ്രത്യേകിച്ച് ഒരു കാരണം കൊണ്ടല്ല താടി വടിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗം മാത്രമാണത്. ശപഥമൊന്നുമല്ല. നര വല്ലാതെ താടിയെ ബാധിച്ചു. ആ സാഹചര്യത്തിലാണ് താടി വടിച്ചത്. താടി വടിച്ചതോടെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായെന്നാണ് ഇളയ മകളുടെ അഭിപ്രായം. പക്ഷെ മൂത്ത മകള്‍ കരുണയില്ലാതെ വിമര്‍ശിച്ചു. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും പറഞ്ഞു. പക്ഷെ രാഷ്ട്രീയ സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും രാജേഷ് പ്രതികരിച്ചു.