ആര്‍ത്തി മൂത്ത ഫ്ലാറ്റുടമയുടെ പണി പാരയായി; വാടകക്കാരെ ഇരുട്ടിലാക്കി 'ആപ്പിള്‍'

വാടക നല്‍കുന്ന ആറ് വീടുകളിലേക്കുള്ള സൂര്യപ്രകാശം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ ഫ്ലാറ്റ് ചുവരുകള്‍ പരസ്യത്തിന് നല്‍കിയിരിക്കുകയാണ് ലണ്ടനിലെ ഈ വീട്ടുടമസ്ഥന്‍. 
 

Greedy landlord leaves desperate tenants living in darkness iPhone advertisement

ലണ്ടന്‍: പണത്തിനോട് ആര്‍ത്തി മൂത്ത് ആളുകള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് സംശയം തോന്നുന്ന രീതിയിലാണ് ഈ ഫ്ലാറ്റുടമയുടെ നടപടികള്‍. വാടക നല്‍കുന്ന ആറ് വീടുകളിലേക്കുള്ള സൂര്യപ്രകാശം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ ഫ്ലാറ്റ് ചുവരുകള്‍ പരസ്യത്തിന് നല്‍കിയിരിക്കുകയാണ് ലണ്ടനിലെ ഈ വീട്ടുടമസ്ഥന്‍. 

Greedy landlord leaves desperate tenants living in darkness iPhone advertisement

ഇടയ്ക്ക് ചുവരുകള്‍ പരസ്യത്തിന് നല്‍കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് വീടുകളിലേക്കുള്ള സൂര്യപ്രകാശം പോലും മറക്കുന്ന രീതിയില്‍ പരസ്യം നല്‍കുന്നത് ആദ്യമാണെന്ന് വാടകക്കാര്‍ പരാതിപ്പെടുന്നു. ജനലുകളും പുറത്തേക്ക് തുറക്കുന്ന ബാല്‍ക്കണിയുമെല്ലാം പരസ്യം കൊണ്ട് മറഞ്ഞിരിക്കുകയാണ്. ആഴ്ച തോറും ഇരുപത്തയ്യായിരം രൂപ ഒരുമുറിക്ക് വാടക നല്‍കുന്നവരുടെ സൂര്യപ്രകാശം കൂടി മറച്ചിരിക്കുകയാണ് അത്യാഗ്രഹം പിടിച്ച ഈ ഉടമസ്ഥന്‍. 

പരസ്യം പതിപ്പിക്കാന്‍ പോവുകയാണെന്ന് ഒരു അറിയിപ്പും ഇയാള്‍ നല്‍കിയില്ലെന്നാണ് വാടകക്കാര്‍ ആരോപിക്കുന്നത്. ആറുവീടുകളാണ് ഇത്തരത്തില്‍ ആപ്പിളിന്‍റെ പുതിയ പരസ്യത്തിനുള്ളില്‍ താമസിക്കേണ്ട അവസ്ഥയിലുള്ളത്. ഐഫോണ്‍ 11 പ്രോയുടേതാണ് പരസ്യം.  വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും വാടകക്കാര്‍ ആരോപിക്കുന്നു. നേരത്ത ഇത്തരത്തില്‍ അനധികൃതമായി ഇത്തരത്തില്‍ ചെയ്ത പരസ്യങ്ങള്‍ നേരത്തെ താമസക്കാരുടെ പരാതിയെ തുടര്‍ന്ന് നീക്കിയിരുന്നു.

Greedy landlord leaves desperate tenants living in darkness iPhone advertisement

കൂടുതല്‍ പണം കിട്ടുന്നതാണ് ഇത്തരത്തില്‍ ചെയ്യുന്നതിന് ഫ്ലാറ്റുടമയെ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം. ലണ്ടനിലെ ഡാല്‍സ്റ്റണ്‍ ജംഗ്ഷനിലാണ് ഈ ഫ്ലാറ്റുള്ളത്. നേരത്തെ അനധികൃതമായി പതിച്ച പരസ്യങ്ങള്‍ വാടകക്കാരുടെ പരാതിയെ തുടര്‍ന്ന് നീക്കം ചെയ്യാന്‍ കൗണ്‍സില്‍ ഉത്തരവിട്ടിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios