പോത്തിന് എന്ത് ലോക്ക് ഡൗണ്‍; കൊറോണക്കാലത്ത് അഗ്നിശമന സേനയ്ക്ക് 'ജെല്ലിക്കെട്ട്' - വീഡിയോ
കലൂർ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകൾ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്നമുണ്ടായില്ല.
കൊച്ചി: കൊറോണക്കിടയിൽ വെളിവില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യനെ അടക്കി നിർത്തി വീട്ടിലേക്കയക്കാൻ പെടാപ്പാട് പെടുന്ന സമയത്ത് തലവേദനയായി വിരണ്ടോടിയ പോത്ത്. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. നല്ല വലവിരിച്ചു കാത്തുനിന്ന അഗ്നിശമന സേന ഓടിയെത്തിയ പോത്തിനെ വലയിൽ കുരുക്കി വളഞ്ഞു പിടിച്ചു.
"
കലൂർ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകൾ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്നമുണ്ടായില്ല. ഗാന്ധിനഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, എം ആർ സീനിയർ ഫയർ ഓഫീസർ അരുൺ എന്നിവരുടെ നേതൃത്തിൽ റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻമോൻ എന്നിവർ ചേർന്നാണ് പോത്തിനെ പിടികൂടിയത്.