'അധികം അടുക്കണ്ട', വിനോദസഞ്ചാരികളുടെ അടുത്തേക്ക് പോകുന്നതിൽ കുട്ടിയാനയെ തടഞ്ഞ് അമ്മയാന
തന്റെ കുഞ്ഞിനെ വിനോദസഞ്ചാരികളുടെ അടുത്തേക്ക് പോകുന്നതിൽ നിന്ന് തടയുന്ന അമ്മയാനയുടെ വീഡിയോ വൈറലാവുകയാണ്...
ദില്ലി : ദേശീയോധ്യാനങ്ങളിലാകട്ടെ മൃഗശാലകളിലാകട്ടെ, വന്യമൃഗങ്ങളെ കഴിവതും അടുത്ത് ചെന്ന് കാണാൻ ഉള്ള അവസരം ആളുകൾ പാഴാക്കാറില്ല. എന്നാൽ തന്റെ കുഞ്ഞിനെ വിനോദസഞ്ചാരികളുടെ അടുത്തേക്ക് പോകുന്നതിൽ നിന്ന് തടയുന്ന അമ്മയാനയുടെ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ സജീവമായിരിക്കുന്നത്.
ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ ഹാൻഡിൽ ആണ് വീഡിയോ പങ്കുവച്ചത്. ഇതിന് 1.5 മില്യൺ കാഴ്ച്ചകാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. അമ്മയാന കുഞ്ഞിനോടൊപ്പം വരുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സഢ്ചാരികൾ. ഇവരെ കണ്ട് അടുത്തേക്ക് ചെല്ലാൻ ശ്രമിക്കുന്ന കുട്ടിയാനയെ അമ്മ തടഞ്ഞു. തുടർന്ന് കുഞ്ഞിനെ പിടിച്ച് വീണ്ടും നടത്തം തുടർന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്നു ഈ അമ്മയും കുഞ്ഞും.
"അമ്മ ആന തന്റെ കുട്ടി, വിനോദസഞ്ചാരികളുടെ അടുത്തേക്ക് വരുന്നത് തടയുന്നു," വീഡിയോയുട അടിക്കുറിപ്പ് ഇതാണ്. അമ്മ ആനയും കുഞ്ഞും റോഡ് മുറിച്ചുകടക്കുന്നത് കാണാനായി കാത്തുനിൽക്കുന്ന വിനോദസഞ്ചാരികൾ കുഞ്ഞിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് കാണാം. അത് വിനോദസഞ്ചാരികളുടെ അടുത്തേക്ക് ഓടുന്നു, പക്ഷേ അമ്മ തടഞ്ഞു. കുഞ്ഞിനെ മനുഷ്യരുടെ അടുത്തേക്ക് പോകുന്നത് തടയാൻ അമ്മ തന്റെ തുമ്പിക്കൈ ഉപയോഗിക്കുന്നതും കാണാം.
നിരവധി പേരാണ് വീഡിയോയോടെ പ്രതികരിച്ചത്. പ്രധാനമായും വേട്ടയാടലും മറ്റ് പ്രവർത്തനങ്ങളും കാരണം ഈ മൃഗങ്ങൾ മനുഷ്യരെ ഭയപ്പെടുകയും പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നുമാണ് മിക്കവരുടെയും പ്രതികരണം. ഇത് മനുഷ്യരുടെ തെറ്റിന്റെ ഫലമാണെന്ന് മറ്റ് ചിലർ കുറിച്ചു. മറ്റുള്ളവർ ഇതിനെ അമ്മയുടെ കരുതൽ എന്ന രീതിയിലാണ് കാണുന്നതെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നു.