സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി 'ബോബ് കട്ട് സെങ്കമലം'

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ പങ്കുവച്ച ചിത്രമാണ് സെങ്കമലത്തെ വീണ്ടും വൈറലാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഹെയര്‍കട്ട് കൊണ്ട് വീണ്ടും വൈറലായിരിക്കുകയാണ് ബോബ് കട്ട് സെങ്കമലം എന്ന പേരില്‍ പ്രസിദ്ധി നേടിയ ആന. 

Elephant in Mannargudi Bob cut Sengamalam viral again

മണ്ണാര്‍ഗുഡി: മുടി വെട്ടി വച്ചിരിക്കുന്ന രീതികൊണ്ട് മാത്രം വൈറലാവുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ മൃഗങ്ങള്‍ മുടി വെട്ടാറുണ്ടോ? വെട്ടിയാല്‍ തന്നെ ആ സ്റ്റൈല്‍ വൈറലാവുമോ? ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയാണ് തമിഴ്നാട്ടിലെ മണ്ണാര്‍ഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനയായ സെങ്കമലം. സമൂഹമാധ്യമങ്ങളില്‍ ഹെയര്‍കട്ട് കൊണ്ട് വീണ്ടും വൈറലായിരിക്കുകയാണ് ബോബ് കട്ട് സെങ്കമലം എന്ന പേരില്‍ പ്രസിദ്ധി നേടിയ ആന. 

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ പങ്കുവച്ച ചിത്രമാണ് സെങ്കമലത്തെ വീണ്ടും വൈറലാക്കിയത്. 2003 മുതല്‍ രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനയാണ് സെങ്കമലം. കേരളത്തില്‍ നിന്നാണ് ആനയെ മണ്ണാര്‍ഗുഡിയിലെത്തിച്ചതെന്നാണ് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സാധാരണ ആനയായിരുന്ന സെങ്കമലത്തെ ബോബ് കട്ട് സെങ്കമലം ആക്കിയത് പാപ്പാനായ രാജഗോപാല്‍ ആണ്. ഒരു വീഡിയോയില്‍ കണ്ട ഹെയര്‍ കട്ട് ആനയ്ക്ക് ചെയ്തതിന് പിന്നാലെയാണ് സെങ്കമലം പ്രശസ്തയാവുന്നത്. 

ഹെയര്‍ സ്റ്റൈല്‍ കൊണ്ടുമാത്രം ആരാധകരുടെ ക്ലബ്ബ് പോലുമുണ്ട് സെങ്കമലത്തിന്. തന്‍റെ കുഞ്ഞിനെപ്പോലെയാണ് സെങ്കമലം അതാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് പാപ്പാന്‍ രാജഗോപാല്‍ പറയുന്നത്.  ദിവസവും താരന്‍ മാറാനുള്ള ഷാംപൂ ഉപയോഗിച്ച് സെങ്കമലത്തിന്‍റെ മുടി കഴുകാറുണ്ട്. വേനല്‍ക്കാലത്ത് മൂന്ന് തവണ വരെ ഇത്തരത്തില്‍ തല കഴുകുമെന്നും രാജഗോപാല്‍ പറയുന്നു. ആനയ്ക്ക് കുളിക്കാനായി പ്രത്യേയക രീതിയിലുള്ള ഷവര്‍ തയ്യാറാക്കാനായി ചെലവിട്ടത് 45000 രൂപയാണ്. 

എന്നാല്‍ ആനകളെ ഇത്തരത്തില്‍ അടച്ചിട്ട് വളര്‍ത്തേണ്ട ജീവിയല്ലെന്നും അതിനെ കാട്ടില്‍ തുറന്ന് വിടണമെന്നും നിരവധി ആളുകള്‍ ചിത്രങ്ങളോട് പ്രതികരിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആനകളെ പിടികൂടി ചങ്ങലകളില്‍ വളര്‍ത്തുന്നതിനെ പ്രോല്‍സാഹിപ്പിക്കരുതെന്നും പലരും സുധാ രാമനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പിന്നാലെ ഒരു തരത്തിലും മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും. ചങ്ങലയിലാകുന്ന എല്ലാ ആനകളോടും ഒരേ രീതിയിലല്ല പെരുമാറുന്നതെന്നും സുധാ രാമന്‍ വിശദമാക്കുന്നു. ജൂലൈ അഞ്ചിന് പങ്കുവച്ച ചിത്രം ഇതനോടകം നിരവധിപ്പേരാണ് പങ്കുവച്ചിട്ടുള്ളത്.
 

Latest Videos
Follow Us:
Download App:
  • android
  • ios