സ്പെയിനിൽ ദിനോസർ ഇറങ്ങി, വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്...
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ 4.8 മില്യൺ ആളുകളാണ് ആളുകളാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ആളുകളാണ് പ്രതികരണമറിയിച്ചിരിക്കുന്നത്.
സ്പെയിൻ: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീട്ടിൽതന്നെ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സ്പെയിൻ ഗവൺമെന്റ്. രണ്ടാഴ്ചത്തേയ്ക്ക് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണുള്ളത്. എന്നാൽ രണ്ട് ദിവസം മുമ്പ് തെക്കുകിഴക്കൻ സ്പെയിനിലെ മുർസിയയിൽ പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഒരു കാഴ്ച കണ്ടു. ആളും അനക്കവുമില്ലാത്ത തെരുവിലൂടെ നിർദ്ദേശങ്ങളെയെല്ലാം കാറ്റിൽപറത്തി ഒരു ദിനോസർ നടന്നുപോകുന്നു. ദിനോസറിന്റെ വേഷമിട്ട് നടക്കാനിറങ്ങിയ ആളെ അപ്പോൾത്തന്നെ പൊലീസ് കയ്യോടെ പിടികൂടി. അയാൾക്ക് മുന്നറിയിപ്പ് നൽകി വിട്ടയച്ചതിന് ശേഷം പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച്, വീട്ടിൽ തന്നെ തുടരാൻ വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സീബ്രാ ലൈൻ മുറിച്ച് കടന്ന് പോകാനൊരുങ്ങുന്ന വ്യക്തിയെ തടഞ്ഞുനിർത്തി കാര്യങ്ങൾ ചോദിച്ചറിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പിന്നീട് ദിനോസറിന്റെ തല മാറ്റി അയാൾ വീട്ടിലേക്കാണെന്ന് തോന്നുന്നു, നടന്നു പോകുന്നുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ 4.8 മില്യൺ ആളുകളാണ് ആളുകളാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ആളുകളാണ് പ്രതികരണമറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം തകർന്നുപോയ രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് സ്പെയിനിന്.