ആചാരത്തിനിടെ ആനയുടെ പ്രതിമക്ക് കീഴിൽ കുടുങ്ങി ഭക്തൻ; വീഡിയോ
ആനയുടെ പ്രതിമക്ക് കീഴിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചതാണ് ഒരു ഭക്തൻ. പ്രതിമയുടെ ചുവട്ടിൽ കുടുങ്ങിപ്പോയി. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി.
ദില്ലി: ഭക്തർക്ക് അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിരവധി അവസരങ്ങളൊരുക്കുന്നുണ്ട്. പ്രത്യേക വഴിപാടുകളും പൂജകളും നടത്തുന്നവരുണ്ട്. ദൈവങ്ങളെ പ്രീതിപ്പെടുത്താൻ വെല്ലുവിളി നിറഞ്ഞ വഴികൾ സ്വീകരിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം പ്രവർത്തികൾ ചിലപ്പോൾ പ്രതിസന്ധിക്ക് കാരണമായേക്കാം. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ആനയുടെ പ്രതിമക്ക് കീഴിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചതാണ് ഒരു ഭക്തൻ. പ്രതിമയുടെ ചുവട്ടിൽ കുടുങ്ങിപ്പോയി. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതിമക്ക് കീഴെ കുടുങ്ങിപ്പോയ വ്യക്തി പുറത്തു കടക്കാൻ ശ്രമിക്കുന്നുണ്ട്. നിതിൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരിഞ്ഞു മറിഞ്ഞും അതിനുള്ളിൽ നിന്ന് പുറത്തു കടക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പുരോഹിതനും അയാളെ സഹായിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുറ്റും നിന്ന് മറ്റ് ഭക്തർ നിർദ്ദേശങ്ങൾ നൽകുന്നതും കാണാം. ചെറിയ പ്രതിമയാണിത്. അതിനുള്ളിൽ നിന്ന് അയാൾക്ക് പുറത്തു കടക്കാൻ കഴിഞ്ഞോ എന്നോ വ്യക്തമല്ലാത്ത വിധത്തിലാണ് വീഡിയോ അവസാനിക്കുന്നത്. 40000 ത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
2019 ൽ ഒരു സ്ത്രീക്കും ഇങ്ങനെ സംഭവിച്ചിരുന്നു. ആചാരത്തിന്റെ ഭാഗമായി ചെറിയ ആന പ്രതിമയുടെ കാലുകൾക്കിടയിൽ ഇഴഞ്ഞു നീങ്ങിയ സ്ത്രീ പ്രതിമക്കിടയിൽ കുടുങ്ങിപ്പോയി. ഒരുവിൽ നിസാര പരിക്കോടെ സ്ത്രീ രക്ഷപ്പെടുന്നുണ്ട്. പ്രതിമക്കുള്ളിൽ നിന്ന് പുറത്തു കടക്കാനുള്ള അയാളുടെ ശ്രമം കാഴ്ചക്കാരെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.
ഇരട്ടകളായ യുവതികൾ ഒരാളെ വിവാഹം ചെയ്ത സംഭവം വിവാദമാകുന്നു; വീഡിയോ വൈറൽ