വീൽചെയറിൽ പിതാവിന്റെ മടിയിലിരുന്ന് വിവാഹവേദിയിലേക്ക് വരുന്ന മകൾ, ഇരുവരെയും ഏറ്റെടുത്ത് അതിഥികൾ

കണ്ടവരെല്ലാം കയ്യടിച്ചും സന്തോഷംകൊണ്ട് കണ്ണുതുടച്ചും ഈ അച്ഛനെയും മകളെയും ഏറ്റെടുത്തു...

Daughter arrives at the wedding venue in a wheelchair on her father's lap

വിവാഹ വേദിയിലേക്ക് പിതാവിന്റെ കൈപിടിച്ച് കയറുന്ന പെൺമക്കളുടെ ചിത്രങ്ങൾ അതിമനോഹരമാണ്. എന്നാൽ അതിലും മനോഹരമായ ഒരു വിവാഹ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. വീൽചെയറിൽ സഞ്ചരിക്കുന്ന പിതാവിന്റെ മടിയിലിരുന്ന് വിവാഹവേദിയിലെത്തിയ മകൾ! കണ്ടവരെല്ലാം കയ്യടിച്ചും സന്തോഷംകൊണ്ട് കണ്ണുതുടച്ചും ഈഅച്ഛനെയും മകളെയും ഏറ്റെടുത്തു. 

തെനയ എന്ന പെൺകുട്ടിയാണ് പിതാവിനൊപ്പം വീൽചെയറിൽ വിവാഹ വേദിയിലെത്തിയത്. വെള്ള ​ഗൗണിൽ മനോഹരിയായിരുന്നു തെനയ. പിതാവിന്റെ മടിയിലിരുന്ന് അവൾ അതീവ സന്തോവതിയായി ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിഥികൾ അവരെ കയ്യടിച്ച് സ്വീകരിച്ചു. അച്ഛനും മകളുമൊരുമിച്ചുള്ല നൃത്തവും ഇരുവരും മനോഹരമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios