'പ്ലീസ് ആ ലാത്തി ഒന്ന് തരോ'; വനിതാ പൊലീസിന്റെ ലാത്തിക്കായി കൊഞ്ചുന്ന കുരുന്ന് - വീഡിയോ
ഒരു തവണയല്ല, പലതവണ അവൾ ലാത്തി ആവശ്യപ്പെടുന്നുണ്ട്. കൈ മാറ്റി പിടിക്കുമ്പോഴെല്ലാം വീണ്ടും വരും...
കുഞ്ഞുകുട്ടികൾ എന്ത് കുസൃതി കാണിച്ചാലും അത് ക്യൂട്ടാണെന്നതിൽ സംശയമില്ല. അത്തരത്തിൽ ചിലത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത് ആളുകൾ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മുംബൈയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
രാത്രി ഡ്യൂട്ടിയിലുള്ള വനിതാ പൊലീസിന്റെ ലാത്തിക്കായി കൊഞ്ചുന്ന കുഞ്ഞ് പെൺകുട്ടിയുടേതാണ് വീഡിയോ. ഒരു തവണയല്ല, പലതവണ അവൾ ലാത്തി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചിരിച്ചുകൊണ്ടാണ് വനിതാ പൊലീസ് ഒരു കൈയ്യിൽ നിന്ന് മറുകൈയ്യിലേക്ക് ലാത്തി മാറ്റുന്നത്. ചോദിച്ചിട്ടും കിട്ടുന്നില്ലെന്ന് കണ്ടതോടെ ഒന്ന് മാറി നിന്ന് അവൾ വീണ്ടും ലാത്തിക്കായി കെഞ്ചി.
കൂടെ ഉള്ള ബന്ധുക്കളോടും തനിക്ക് അത് വേണമെന്ന് കുട്ടി പറയുന്നുണ്ട് വീഡിയോയിൽ. ഇത്ര മനോഹരമായ വീഡിയോ പങ്കുവച്ചിട്ട് അധികം നേരമായില്ലെങ്കിലും നിരവധി പേർ കണ്ടുകഴിഞ്ഞു. കുഞ്ഞും വീഡിയോയും ക്യൂട്ട് എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. വെയിറ്റ് ഫോർ ഇറ്റ് - അതിനായി കാത്തിരിക്കൂ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
വിളവെടുക്കാനിരിക്കെ കുളത്തില്‍ വിഷം കലക്കി അജ്ഞാതർ, അഞ്ചു ടണ്ണോളം മീനുകള്‍ ചത്തൊടുങ്ങി
മലപ്പുറം: മത്സ്യ ക്യഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നതായി പരാതി. കാളികാവിലാണ് വിളവെടുപ്പിന് സമയമായിരിക്കെ മത്സ്യ ക്യഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നത്. കാളികാവ് പൂങ്ങോട് ചെറൂത്ത് പാറച്ചോലയിലാണ് സംഭവം. തുപ്പിനിക്കാടന്‍ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ അഞ്ചു ടണ്ണോളം മീനുകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മത്സ്യ കൃഷി നടത്തുന്ന കുളത്തില്‍ വിഷം കലക്കി മീനുകളെ കൊന്നൊടുക്കിയത്.
വാള , സിലോപ്പി തുടങ്ങിയ എട്ടു കിലോയോളം തൂക്കമുളളതടക്കമുള്ള വലിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. സാമൂഹ്യ വിരുദ്ധരാണെന്ന് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കബീര്‍ പൊലീസിനോട് പരാതിപ്പെട്ടു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി തക്ക ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കബീര്‍ വളരെ പ്രതീക്ഷയോടെയാണ് മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്. ബാങ്ക് ഉല്‍പ്പെടയുള്ള അടവുകളും കടങ്ങളും ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തില്‍ നിന്നും പ്രയോജനപ്പെടുത്താം എന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതെല്ലാം ഒറ്റ ദിവസത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ഇല്ലാതാക്കിയതിന്റെ മനപ്രയാസത്തിലാണ് കബീര്‍. അടുത്താഴ്ച വിളവെടുപ്പ് നടത്താനിരിക്കെയാണ് ഈ ക്രൂരത ചെയ്തിരിക്കുന്നത്.
Read Also : ജിമ്മിലെ ഉപകരണത്തില്‍ കുടുങ്ങി സ്ത്രീ; സ്മാര്‍ട് വാച്ച് ഉള്ളതുകൊണ്ട് രക്ഷയായി