'അടിക്കാനുള്ള ചിന്ത നിന്റെ തലച്ചോറിലെത്തും മുമ്പ് ഞാൻ പൊട്ടിച്ചിരിക്കും', പൂച്ചയും പാമ്പും മുട്ടിയാൽ - വീഡിയോ
എണ്ണിയാലൊടുങ്ങാത്ത കൗതുക വിശഷങ്ങൾ നമുക്കു ചുറ്റുനിന്നും അനുദിനം പുറത്തുവരാറുമുണ്ട്. അത്തരമൊരു കൗതുക വീഡിയോയെ കുറിച്ചും അത് തുടങ്ങിവച്ച ചര്‍ച്ചകളെ കുറിച്ചുമാണ് പറഞ്ഞുവരുന്നത്.
ജന്തുജീവജാലങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഏറെ കൗതുകത്തോടെയാണ് നമ്മളിൽ പലരും നോക്കി കാണുന്നത്. അതുപോലെ തന്നെ എണ്ണിയാലൊടുങ്ങാത്ത കൗതുക വിശഷങ്ങൾ നമുക്കു ചുറ്റുനിന്നും അനുദിനം പുറത്തുവരാറുമുണ്ട്. അത്തരമൊരു കൗതുക വീഡിയോയെ കുറിച്ചും അത് തുടങ്ങിവച്ച ചര്‍ച്ചകളെ കുറിച്ചുമാണ് പറഞ്ഞുവരുന്നത്.
'വിയർഡ് ആൻഡ് ടെറിഫയിംഗ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോ ഒരു പൂച്ച പാമ്പിനെ നിർഭയം നേരിടുന്നതാണ്. വാ പൊളിച്ച് കടിക്കാനായുന്ന പാമ്പിനെ തലയ്ക്ക് തന്നെ പൂച്ച അടിക്കുന്നതാണ് വീഡിയോ. അടികിട്ടിയത് ഇത്തിരി ക്ഷീണമായെങ്കിലും വീണ്ടും തലപൊക്കിയ പാമ്പ് കടിക്കാൻ ആയുന്നതിന് മുമ്പ് തന്നെ പൂച്ച തന്റെ കൈ പ്രഹരം ഏൽപ്പിച്ചുകഴിഞ്ഞിരുന്നു.
ഇതിനോടകം നിരവധി പേര്‍ ഏറ്റെടുത്ത വീഡിയോക്കൊപ്പം പാമ്പിന്റെയും പൂച്ചയുടെയും പ്രതികരണവേഗതയെ കുറിച്ചും 'വിയർഡ് ആൻഡ് ടെറിഫയിംഗ്' എന്ന ട്വീറ്റര്‍ പേജിൽ വിശദീകരിക്കുന്നുണ്ട്. ഒരു പൂച്ചയുടെ ശരാശരി പ്രതികരണസമയം (റിയാക്ഷൻ ടൈം) 'ഏകദേശം 20-70 മില്ലിസെക്കൻഡ് ആണ്. അതേസമയം പാമ്പിന് പ്രതികരിക്കാൻ ശരാശരി 44-70 മില്ലിസെക്കൻഡ്' വേണം എന്നാണ് പേജിൽ കുറിക്കുന്നത്. ഇത് പാമ്പിന്റെ പ്രതികരണ സമയത്തേക്കാൾ വേഗമേറിയതാണെന്നും കുറിപ്പിൽ പറയുന്നു. ഒരു പാമ്പ് പൂച്ചയെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അത് ശ്രദ്ധാപൂർവം പിന്നിലേക്ക് തിരിയുന്നത് വീഡിയോയിൽ കാണം. കാണിക്കുന്നു. പാമ്പ് കൊത്താൻ ആയുമ്പോൾ തന്നെ പൂച്ച അതിന്റെ തലയിൽ പെട്ടെന്ന് അടിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.