ആദ്യമായി മഞ്ഞുവീഴ്ച കണ്ട ഒട്ടകത്തിന്‍റെ ആനന്ദം - ഹൃദയം കീഴടക്കുന്ന വൈറല്‍ വീഡിയോ
ആൽബർട്ട് എന്ന് വിളിക്കുന്ന ഒട്ടകം ആദ്യമായി മഞ്ഞില്‍ എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. അത് ആവേശഭരിതനാകുകയും ചാടാനും ഓടനും തുടങ്ങുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.
ജീവിതത്തിൽ ആദ്യമായി മഞ്ഞുവീഴ്ചയ്ക്ക് കണ്ട ഒട്ടകത്തിന്റെ പ്രതികരണം ഉള്‍പ്പെടുന്ന വീഡിയോ സൈബര്‍ ലോകത്ത് വൈറലാകുകയാണ്. നൂറുകണക്കിന് മൃഗങ്ങളുടെ ഫാമും മൃഗസംരക്ഷണ കേന്ദ്രവുമായ റാഞ്ചോ ഗ്രാൻഡെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
ആൽബർട്ട് എന്ന് വിളിക്കുന്ന ഒട്ടകം ആദ്യമായി മഞ്ഞില്‍ എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. അത് ആവേശഭരിതനാകുകയും ചാടാനും ഓടനും തുടങ്ങുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ഒട്ടകം മഞ്ഞ് കണ്ട് സന്തോഷത്തിലാണെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഒരു ആട്ടിൻ കൂട്ടവും ഒട്ടകത്തിനൊപ്പം ഉണ്ട്. അവരും ആദ്യമായാണ് മഞ്ഞുവീഴ്ച കാണുന്നത് എന്ന് വീഡിയോ പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ക്ലിപ്പിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "ഞങ്ങൾ ഇത് ടിക്ടോക്കില്‍ പോസ്റ്റുചെയ്‌തു. ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതായി തോന്നി, അതാണ് ആൽബർട്ടും ഉദ്ദേശിച്ചത്, അതിനാൽ ഞങ്ങൾ ഇത് ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റിയിലും പങ്കിടാൻ ആഗ്രഹിക്കുന്നു! എല്ലാ പിന്തുണയ്ക്കും നന്ദി! " രണ്ട് ദിവസം മുന്‍പിട്ട വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് അടുത്ത് വ്യൂ, എട്ടായിരത്തോളം ലൈക്കും നേടി.
ഒരു ഉപയോക്താവ് ഈ വീഡിയോയില്‍ കമന്‍റിട്ടു, "എത്ര അമൂല്യമാണിത്! ആകെ സന്തോഷം! ഇത് ഇന്നും ഇന്നലെയും എന്‍റെ ദിവസം ധന്യമാക്കി". "ആൽബർട്ടും അവന്റെ എല്ലാ സുഹൃത്തുക്കളും എന്‍റെ ദിനം മനോഹരമാക്കി !!! ഞാൻ നിങ്ങളുടെ വീഡിയോകൾ ഒന്നിലധികം തവണ കാണുകയും എനിക്കറിയാവുന്ന എല്ലാവരുമായും അത് പങ്കിടുകയും ചെയ്തു. ഞാൻ ഉടൻ സന്ദർശിക്കാൻ വരുമെന്ന് ആൽബർട്ടിനെയും അവന്റെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കുക" മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.
എന്തൊരു കരുതല്‍; സഹോദരങ്ങള്‍ക്കായി വണ്ടി നിർത്തിച്ച് കൊച്ചു മിടുക്കി; വൈറലായി വീഡിയോ
'നീ എന്റെ കൂടെ വരുന്നോ?' പെൻഗ്വിനോട് കുശലം പറഞ്ഞ് മുത്തശ്ശി, വീഡിയോ കാണാം