എന്താണ് പൗരത്വ നിയമ ഭേദഗതി, മോഹനന്‍ നായര്‍ക്ക് ബിഗ് സല്യൂട്ട്; വൈറലായി വി ഡി സതീശന്‍റെ പ്രസംഗം
നിരവധിപേര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തു. ഇത്ര ലളിതായി നിയമത്തെ വിശദീകരിക്കാനാകില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായം.
പൗരത്വ നിയമ ഭേദഗതി എന്താണെന്ന് ലളിതമായി വിശദീകരിക്കുന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിലാണ് വി ഡി സതീശന്‍റെ പ്രസംഗം. തിരുവനന്തപുരത്ത് പൗരത്വ നിയമ ഭേദഗതിയെ വിശദീകരിക്കാന്‍ പോയ ബിജെപി നേതാക്കള്‍ക്കുണ്ടായ അനുഭവം വിവരിച്ചാണ് സതീശന്‍ എന്താണ് പൗരത്വ നിയമ ഭേദഗതിയെന്ന് വ്യക്തമാക്കുന്നത്.
നിരവധിപേര്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തു. ഇത്ര ലളിതായി നിയമത്തെ വിശദീകരിക്കാനാകില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തിരുവനന്തപുരത്തെ വഞ്ചിയൂരില്‍ മോഹനന്‍ നായര്‍ എന്നയാളുടെ വീട്ടില്‍ ബിജെപി നേതാക്കളുടെ അനുഭവമാണ് സതീശന്‍ വിശദീകരിച്ചത്.
വീട്ടിലെത്തിയ നേതാക്കളോട് നിങ്ങളില്‍ ബ്രാഹ്മണരായി ആരെങ്കിലുമുണ്ടോ എന്നായിരുന്നു മോഹനന്‍ നായരുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോള്‍ നായന്മാരുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ കുറച്ച് പേര്‍ മുന്നോട്ടുവന്നു. എങ്കില്‍ നായന്മാര്‍ക്ക് മാത്രം അകത്തേക്ക് വരാമെന്ന് മോഹനന്‍ നായര്‍ പറഞ്ഞു. പുറത്തുനില്‍ക്കുന്നവരോട് താഴെ നില്‍ക്കുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു.
കുറച്ച് പേരെ അകത്ത് കയറ്റി ഞങ്ങളെ പുറത്തുനിര്‍ത്തിയപ്പോള്‍ വേദനയായെന്ന് ബാക്കിയുള്ളവര്‍ മറുപടി പറഞ്ഞപ്പോള്‍ ഇതാണ് പൗരത്വ ബില്ലെന്നായിരുന്നു മോഹനനന്‍ നായരുടെ മറുപടി. താന്‍ ഒരുമണിക്കൂര്‍ പ്രസംഗിച്ചാലും ഇത്ര ലളിതമായി പൗരത്വ നിയമത്തെ വിശദീകരിക്കാനാകില്ലെന്നും മോഹനന്‍ നായര്‍ക്ക് തന്‍റെ ബിഗ്സല്യൂട്ടെന്നും സതീശന്‍ പറഞ്ഞു.
വിഡി സതീശന്‍റെ വൈറലായ പ്രസംഗം