ബ്രസീല്‍ പ്രസിഡന്‍റുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ വന്‍ അബദ്ധം; യുവവ്യവസായി എത്തിയത് നഗ്നനായി
വ്യവസായ മേഖലയിലെ വിവിധ ആളുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടയിലാണ് അബദ്ധം സംഭവിച്ചത്. വ്യവസായ മേഖലയിലെ വിവിധ ഉദ്യോഗസ്ഥരും രാജ്യത്തെ പ്രമുഖ വ്യവസായികളുമായിരുന്നു ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നത്.
റിയോ ഡി ജനീറോ: വര്‍ക്ക് ഫ്രം ഹോമില്‍ ഒരു ബിസിനസുകാരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ബ്രസീല്‍ പ്രസിഡന്‍റിന്‍റുമായുള്ള കോണ്‍ഫറന്‍സ് കോളിലാണ് ബിസിനസുകാരനായ യുവാവ് നഗ്നനായി എത്തിയത്. വീഡിയോ ഓഫാണെന്ന ധാരണയിലായിരുന്നു ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോല്‍സൊണോരോയുമായുള്ള സൂം സംഭാഷണത്തില്‍ യുവാവ് നഗ്നനായി എത്തിയത്.
വ്യവസായ മേഖലയിലെ വിവിധ ആളുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടയിലാണ് അബദ്ധം സംഭവിച്ചത്. വ്യവസായ മേഖലയിലെ വിവിധ ഉദ്യോഗസ്ഥരും രാജ്യത്തെ പ്രമുഖ വ്യവസായികളുമായിരുന്നു ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രസിഡന്‍റ് തന്നെയാണ് അബദ്ധം ചൂണ്ടിക്കാണിച്ചത്. ആരോ കുളിക്കുന്നതിനിടയില്‍ മീറ്റിംഗില് പങ്കെടുക്കുന്നുവെന്ന് വ്യവസായ മന്ത്രിയും ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നുമാണ് പ്രസിഡന്‍റും സംഭവത്തേക്കുറിച്ച് പ്രതികരിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും അബദ്ധം പറ്റിയ യുവ വ്യവസായി ആരാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
കൊറോണ വൈറസ് വ്യാപനം തടയാന്‍ മിക്ക രാജ്യങ്ങളുെ കര്‍ശന നടപടിയെടുത്തതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇതിനിടയില്‍ പലരും തങ്ങള്‍ക്ക് നേരിട്ട ഇത്തരം അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ വീട്ടിലിരുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ പാന്‍റ്സ് ധരിക്കാന്‍ മറന്നുപോയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.