'സന്തോഷമായിരിക്കൂ', കൊവിഡ് രോഗികൾക്കായി അമ്മ തയ്യാറാക്കിയ സൗജന്യഭക്ഷണ പാക്കറ്റിൽ സ്നേഹം നിറച്ച് മകൻ
നിരത്തി വച്ച ഭക്ഷണ പാക്കറ്റുകളിൽ 'സന്തോഷമായിരിക്കൂ' എന്ന് എഴുതുന്ന കുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ജലന്ധർ: കൊവിഡ് -19 രോഗികൾക്ക് വൈറസിൽ നിന്ന് കരകയറാൻ ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോക്ക്ഡൗൺ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിനാൽ, കൊവിഡ് പോസിറ്റീവ് രോഗിക്ക് മതിയായ ആഹാരം ലഭ്യമാകണമെന്നില്ല. ഇതിനിടയിൽ, നിസ്വാർത്ഥരായ നിരവധി പേർ ആവശ്യമുള്ളവരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അത്തരമൊരു വ്യക്തിയുടെ ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി, പക്ഷേ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
കൊവിഡ് -19 രോഗികൾക്കായി അമ്മ തയ്യാറാക്കിയ ഭക്ഷണ പൊതിയിൽ ഒരു കൊച്ചുകുട്ടി സന്ദേശം എഴുതിയ ചിത്രം ഒരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ പങ്കിട്ടു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി. നിരത്തി വച്ച ഭക്ഷണ പാക്കറ്റുകളിൽ സന്തോഷമാിയിരിക്കൂ എന്ന് എഴുതുന്ന കുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഈ കുട്ടിയുടെ അമ്മ കൊവിഡ് രോഗികൾക്കായി പാചകം ചെയ്യുന്നു, കുട്ടി എല്ലാ പാക്കേജുകളിലും അവർ സന്തോഷമായിരിക്കണമെന്ന് എഴുതി വയ്ക്കുന്നു. ഞ്ചാബിലെ ജലന്ധറിൽ നിന്നുള്ളതാണ് ഈ ചിത്രം. കൊവിഡ് -19 വ്യാപകമാകുന്നതിനിടെ ഭയവും ആശങ്കയും നിറഞ്ഞിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഈ ചിത്രം.