64 -ന്‍റെ 'ചെറുപ്പത്തിലും' എന്നാ ബാലന്‍സിങ്ങാണ്; നെറ്റിസണ്ണിന്‍റെ കണ്ണ് തള്ളിയ ഫുട്ബോള്‍ പരിശീലന വീഡിയോ
വയനാട്ടിലെ ലോറി ഡ്രൈവറാണ് ജെയിംസ്. വയസ് 64 ആയി. പക്ഷേ മൂപ്പര്‍ക്ക് ഇപ്പോഴും ഫുട്ബോളിനോടുള്ള അഭിനിവേശത്തിന് മാത്രം 16 ന്‍റെ ചെറുപ്പം.
പ്രായം, അല്ലെങ്കിലും വെറും നമ്പറാണെന്നതിനുള്ള നിരവധി ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റിലുമുണ്ട്. ഇതാ അതോടൊപ്പം മറ്റൊരു ഉദാഹരണവും കൂട്ടിചേര്‍ക്കപ്പെടുകയാണ്. കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ ചെയ്യുന്ന വയനാടുകാരനായ പ്രദീപ് രമേഷ് പങ്കിട്ട വീഡിയോയില്‍, ഒരു 64 വയസുള്ള 'ചെറുപ്പക്കാരന്‍' അനായാസേന ഫുട്ബോള്‍ ട്രിക്കുകള്‍ കാണുക്കുന്നതാണുള്ളത്. വയനാട്ടിലെ ലോറി ഡ്രൈവറാണ് ജെയിംസ്. വയസ് 64 ആയി. പക്ഷേ മൂപ്പര്‍ക്ക് ഇപ്പോഴും ഫുട്ബോളിനോടുള്ള അഭിനിവേശത്തിന് മാത്രം 16 ന്‍റെ ചെറുപ്പം. ലോറിയില്‍ പോകുമ്പോഴെല്ലാം അദ്ദേഹം തന്‍റെ ഫുട്ബോള്‍ ഡ്രസും കൊണ്ടാണ് പോകാറെന്ന് പ്രദീപ് പറയുന്നു. വഴിയില്‍ എവിടെയാണ് കളി നടക്കുന്നതെന്ന് അറിയില്ലല്ലോ...
'അദ്ദേഹത്തിൽ നിന്ന് ഞാൻ ശരിക്കും ഒരു കാര്യം പഠിച്ചു, അതിതാണ്,- നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ഇഷ്ടമാണോ? പോയി അത്, ചെയ്താൽ മതി. പാട്ടിലുള്ളത് പോലെ, "ഒരു ദിവസം നമ്മൾ ഈ ലോകം വിട്ടുപോകും, അതിനാൽ, നിങ്ങൾ ഓര്‍ക്കും പോലൊരു ജീവിതം നയിക്കൂ." പ്രദീപ് രമേഷ് എഴുതുന്നു.
ഒരു ചെരിപ്പ് പോലും ഇടാതെ വിശാലമായ മൈതാനത്ത് പത്ത് തട്ടുന്ന 64 കാരനെ കണ്ട നെറ്റ്സണ്‍സ് മൂക്കത്ത് വിരല്‍ വച്ചു. ഫലമോ 28 ലക്ഷത്തിന് മുകളിലാണ് വീഡിയോയ്ക്ക് ലഭിച്ച ലൈക്ക്. ഒരാള്‍ എഴുതിയത് "എന്താണ് നിങ്ങളുടെ കഴിവ് ! അവസാന ശ്വാസം വരെ പൊരാടുക.", പ്രതിഭയ്ക്ക് പ്രായമില്ലെന്നായിരുന്നു മറ്റൊരു കമന്‍റ്, എനിക്ക് പന്ത് തലയില്‍ പോലും നിര്‍ത്താന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ പരിതപിച്ചു. കമന്‍റ് ചെയ്തവരെല്ലാം തന്നെ യുവാക്കളെന്നതായിരുന്നു മറ്റൊരു തമാശ.