അമിതഭാരമുള്ള പൂച്ചയെ വിമാനത്തില്‍ കയറ്റാന്‍ യുവാവിന്‍റെ തട്ടിപ്പ് ; ശിക്ഷാനടപടിയുമായി വിമാനക്കമ്പനി

യുവാവിന് എയര്‍ലൈന്‍ നല്‍കിയിരുന്ന എല്ലാ പ്രത്യേകാനുകൂല്യങ്ങളും റദ്ദാക്കി. മേലില്‍ തങ്ങളുടെ സേവനം യുവാവിന് ലഭ്യമാക്കില്ലെന്നും അധികൃതര്‍. ചെറിയ പൂച്ചയെ വച്ച് ചെക്കിന്‍ പരിശോധനയിലാണ് യുവാവ് തട്ടിപ്പ് നടത്തിയിരുന്നത്.  

airline stripped a passenger for breaching its rules by sneaking his overweight cat aboard a flight

മോസ്കോ(റഷ്യ): അമിതഭാരമുള്ള വളര്‍ത്തുപൂച്ചയുമായി വിമാനത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എയര്‍ലൈന്‍കാരെ ഒരിക്കല്‍ പറ്റിച്ച ശേഷം രണ്ടാമതും എത്തിയപ്പോഴാണ് യുവാവിനെ പിടികൂടിയത്. യുവാവിന് എയര്‍ലൈന്‍ നല്‍കിയിരുന്ന എല്ലാ പ്രത്യേകാനുകൂല്യങ്ങളും റദ്ദാക്കിയതായും അധികൃതര്‍ വിശദമാക്കി. മേലില്‍ തങ്ങളുടെ സേവനം യുവാവിന് ലഭ്യമാക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ വ്ലാഡിവോസ്റ്റോക് വിമാനത്താവളത്തിലാണ് സംഭവം. 

Image may contain: cat and indoor

എയറോഫ്ലോട്ട് എന്ന റഷ്യന്‍ വിമാനക്കമ്പനിയുടെ നിയമങ്ങള്‍ അനുസരിച്ച് എട്ട് കിലോയില്‍ അധികമുള്ള വളര്‍ത്തുമൃഗങ്ങളെ ക്യാബിന്‍ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഈ ചട്ടം തട്ടിപ്പ് വഴിയിലൂടെ മറികടന്നതിനും വീണ്ടും വിമാനക്കമ്പനിയെ പറ്റിക്കാന്‍ ശ്രമിച്ചതിനുമാണ് യുവാവിനെ പിടികൂടിയത്. മിഖായല്‍ ഗാലിന്‍ എന്ന മുപ്പത്തിനാലുകാരന്‍റെ പൂച്ചയ്ക്ക് പത്ത് കിലോയാണ് ഭാരം. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാളുടെ പക്കലുണ്ടായിരുന്ന പൂച്ചയെ കൂട്ടിലാക്കിയായിരുന്നു ചെക്ക് ഇന്‍ സമയത്ത് പരിശോധന യുവാവ് മറികടന്നത്. പരിശോധന കഴിഞ്ഞ് വിക്ടറിനെ ആ കൂട്ടില്‍ കയറ്റി ചെറിയ പൂച്ചയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു.

എന്നാല്‍ വിമാനത്തിനുള്ളില്‍ വച്ച് യുവാവ് എടുത്ത ചിത്രമാണ് സംഭവം എയര്‍ലൈന്‍ ജീവനക്കാരുടെ ശ്രദ്ധയിലെത്തിച്ചത്. വിന്‍ഡോ സീറ്റില്‍ ഗാലിന് ഒപ്പമിരിക്കുന്നതും വൈന്‍ഗ്ലാസിനൊപ്പം വിക്ടര്‍ ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ഗാലിന്‍ ഫേസ്ബുക്കില്‍ ഇട്ടതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

Image may contain: one or more people, people sitting and indoor

വിശദമായ പരിശോധനയിലാണ് പൂച്ചയുടെ ചെക്ക് ഇന്‍ പരിശോധനയിലെ തട്ടിപ്പ് മൂലം വിമാനം വൈകിയതായും എയറോഫ്ലോട്ട് കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി വിമാനയാത്ര നടത്താറുള്ള ഇയാള്‍ വീണ്ടും പൂച്ചയുമായി എത്തുന്നതിനായി എയര്‍ലൈന്‍ ജീവനക്കാര്‍ തയ്യാറായിരുന്നു. 

No photo description available.

ഇന്നലെ മോസ്കോയില്‍ നിന്ന് വ്ലാഡിവോസ്റ്റോകിലേക്ക് പോവാനായി ഗലിന്‍ വീണ്ടും പൂച്ചയുമായി എത്തിയപ്പോഴാണ് അധികൃതര്‍ ഇയാളെ കയ്യോടെ പൊക്കിയത്. ചെറിപൂച്ചയുമായി ചെക്കിന്‍ ചെയ്ത ശേഷം വിക്ടറുമായി പൂച്ചയെ വച്ച് മാറുന്നതിന് ഇടയിലാണ് ഗലിനെ അധികൃതര്‍ പിടികൂടിയത്. എയര്‍ലൈനിന്‍റെ ശിക്ഷ സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് പ്രതികരിച്ച ഗലിന്‍ അമിതഭാരമുള്ള വളര്‍ത്തുമൃഗങ്ങളെന്ന നിയമത്തിനെ പരിഹസിക്കുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios