മക്കൾ ഉപേക്ഷിച്ചു, 80ലും ചിത്രങ്ങൾ വിറ്റ് ജീവിക്കാൻ വഴിതേടി സുനിൽ പാൽ
50 മുതൽ 100 രൂപവരെയാണ് മനോഹരമായ ഈ ചിത്രങ്ങൾക്ക് സുനിൽ വാങ്ങുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ഇയാൾ ചിത്രങ്ങളുമായി എത്തുന്നത്.
കൊൽക്കത്ത: ദില്ലിയിലെ ബാബാ ക്കാ ധാബ വാർത്തയായതോടെ വൃദ്ധരായ നിരവധി പേരുടെ അതിജീവനത്തിന്റെ കഥകളാണ് വൈറലാകുന്നത്. മക്കൾ ഉപേക്ഷിച്ച് തെരുവിലായ 80 കാരൻ താൻ വരച്ച ചിത്രങ്ങൾ വിറ്റാണ് അതിജീവിക്കുന്നത്. സുനിൽ പാൽ എന്നയാളാണ് തന്റെ മക്കളാൽ ഉപേക്ഷിക്കപ്പെട്ട് തെരുവിൽ ചിത്രങ്ങൾ വിറ്റ് ജീവിക്കുന്നത്. സുനിൽ തന്നെ വരച്ച മനോഹരമായ ചിത്രങ്ങൾ വിറ്റാണ് ഇയാൾ പണം കണ്ടെത്തുന്നത്. കൊൽക്കത്തയിലെ ഗോൾ പാർക്കിലെ ഗരിയാഹത്ത് റോഡിലെ ആക്സിസ് ബാങ്കിന് മുന്നിലാണ് ഇയാൾ ചിത്രങ്ങൾ വിൽക്കുന്നത്.
50 മുതൽ 100 രൂപവരെയാണ് മനോഹരമായ ഈ ചിത്രങ്ങൾക്ക് സുനിൽ വാങ്ങുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ഇയാൾ ചിത്രങ്ങളുമായി എത്തുന്നത്. ട്വിറ്ററിലൂടെയാണ് സുനിൽ പാലിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ട്വിറ്ററിൽ സുനിൽ പാലിനെ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിൽ നിന്ന് ചിത്രങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ട ധാരാളം പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.