സിപ് ലൈനില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് 6 വയസുകാരന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന സുരക്ഷാ കവചം പൊട്ടിയാണ് ബാലന്‍ താഴേക്ക് വീണത്

6 year old boy falls 40 feet off zipline after his harness breaks shocking video etj 

മെക്സികോ: സിപ് ലൈനില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറുവയസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന സുരക്ഷാ കവചം പൊട്ടിയാണ് ബാലന്‍ താഴേക്ക് നിലംപൊത്തിയത്. മെക്സിക്കോയിലെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. 40 അടി താഴ്ചയില്‍ ഒരു കുളത്തിലേക്ക് വീണുവെങ്കിലും സീസര്‍ എന്ന ആറുവയസുകാന്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

സിപ് ലൈനിലുടെ പോവുന്ന ബാലനെയും സഹായത്തിനെത്തുന്ന സിപ് ലൈന്‍ ജീവനക്കാരനെയും വീഡിയോയില്‍ കാണാന്‍ കഴിയും ബാലനെ നിരവധിപ്പേര്‍ പ്രോല്‍സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടയിലാണ് സിപ് ലൈനില്‍ നിന്ന് ബാലന്‍ താഴേയ്ക്ക് കൂപ്പ് കുത്തുന്നത്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. 40 അടി താഴെയുള്ള പൂളിലേക്കാണ് കുട്ടി വീണത്.

പൂളില്‍ വീണ കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പാർക്കിലെ ജീവനക്കാര്‍ മികച്ച രീതിയില്‍ പരിശീലനം നല്‍കാത്തതും, സാഹചര്യം നന്നായി കൈകാര്യം ചെയ്യാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നത്. സംഭവത്തെ തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകൾ താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശിക ഭരണകൂടം അന്വേഷണവും ആരംഭിച്ചു. ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്‍റെ ആഘാതത്തിലാണ് സീസറുള്ളതെന്നാണ് കുടുംബം പറയുന്നത്.

ടൊവിനോയുടെ സാഹസികയാത്ര; വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios