200 വർഷം പഴക്കം, ഇന്നും നൂറ് കണക്കിന് പഴങ്ങൾ, ഇന്റര്‍നെറ്റിൽ അത്ഭുതമായി ഈ മുത്തശ്ശി പ്ലാവ്
ഈ മരത്തെ ഒരു തവണ പ്രദക്ഷിണം വെക്കാൻ 25 സെക്കന്റ് സമയം എടുക്കും. നൂറിലേറെ ചക്കകളാണ് ഓരോ തവണയും ഇതിൽ കായ്ക്കുന്നത്.
കടലൂര്‍ (തമിഴ്നാട്) : ജൈവ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഋതുക്കൾക്കനുസരിച്ച് വൈവിധ്യമാര്‍ന്ന പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നതിൽ ഭാഗ്യമുള്ളവരാണ് ഇന്ത്യക്കാര്‍. ഇപ്പോൾ ഇന്റര്‍നെറ്റിനെ ഞെട്ടിച്ചിരിക്കുന്നത് ഇത്തരമൊരു വൈവിധ്യമാണ്. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പുരാതനമായ, ഏകദേശം 200 വര്‍ഷം പഴക്കമുള്ള പ്ലാവാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. അപര്‍ണ്ണ കാര്‍ത്തികേയൻ എന്ന യൂസര്‍ മൂന്ന് ദിവസം മുമ്പാണ് ഈ മുത്തശ്ശി പ്ലാവിന്റെ വിഡിയോ പങ്കുവച്ചത്.
ആയിരംകാച്ചി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടലൂരൂലെ വിഐപി ആണ് 200 വര്‍ഷം പഴക്കമുള്ള ഈ മുത്തശ്ശി പ്ലാവെന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. ഈ മരത്തിന് മുമ്പിൽ നിൽക്കുന്നത് തന്നെ അഭിമാനമാണ്. അതിന് ചുറ്റും നടക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും അവര്‍ കുറിക്കുന്നു.
പടര്‍ന്ന് നിരവധി ശിഖരങ്ങളോടെ നിൽക്കുന്ന പ്ലാവിൽ നിരവധി ചക്കകളാണ് കായ്ച്ച് നിൽക്കുന്നത്. ഈ മരത്തെ ഒരു തവണ പ്രദക്ഷിണം വെക്കാൻ 25 സെക്കന്റ് സമയം എടുക്കും. നൂറിലേറെ ചക്കകളാണ് ഓരോ തവണയും ഇതിൽ കായ്ക്കുന്നത്. വീഡിയോ 13000 ലേറെ പേര്‍ കണ്ടു. നിരവധി പേര്‍ ചക്ക വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നു.