101 വയസ്സ്, രണ്ട് തവണ കൊവിഡിനെ അതിജീവിച്ചു, മൂന്നാമതും വൈറസിനോട് പോരാടി മുത്തശ്ശി

ഈ പ്രയത്തിലുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുത്തശ്ശിക്ക് സ്വയം ശ്വസിക്കാനാകുമായിരുന്നു. രോ​ഗത്തിന്റെ മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതയോ അനുഭവപ്പെട്ടിരുന്നില്ല.

101 year old granny recovered from covid 19 twice test positive again

റോം: ലോകത്തെ ആകമാനം കൊവിഡ് പടർന്നിട്ട് ഒരു വർഷമാകുമ്പോൾ ഇറ്റലിക്കാരിയായ 101 വയസ്സുള്ള ഈ മുത്തശ്ശിക്ക് രോ​​ഗം ബാധിച്ചത് മൂന്ന് തവണയാണ്. ലോകത്തെ ഭീദിയിലാഴ്ത്തി കടന്നുപോയ സ്പാനിഷ് ഫ്ലുവിന്റെ കാലത്ത് ജീവിച്ച ഈ മുത്തശ്ശിക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. രണ്ടാമത് സെപ്തംബറിലും വൈറസ് ബാധ കണ്ടെത്തി. 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒർസിം​ഗർ മുത്തശ്ശിയുടെ  രോ​ഗം ഭേദമായി. 

ഈ പ്രയത്തിലുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുത്തശ്ശിക്ക് സ്വയം ശ്വസിക്കാനാകുമായിരുന്നു. രോ​ഗത്തിന്റെ മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതയോ അനുഭവപ്പെട്ടിരുന്നില്ല. ഇപ്പോൾ നവംബറിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത്തവണയും ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രോ​ഗം വന്നത്. നിലവിൽ ആശുപത്രിക്കിടക്കയിലാണ് ഇവർ. 

100 വയസ്സിന് മുകളിൽ പ്രായമുള്ള, കൊവിഡിനോട് പോരാടി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ആദ്യത്തെ ആളല്ല ഓർസിം​ഗർ മുത്തശ്ശി. ഓ​ഗസ്റ്റിൽ ആലുവയിൽ 103 വയസ്സുള്ള പരീദ് എന്നയാൾ കൊവി‍ഡിനെ തോൽപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ താനെയിലെ 106 വയസ്സുള്ള ആനന്ദിബായ് പട്ടീലും കൊവിഡിനെ പരാജയപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങിയവരിൽ ഉൾപ്പെടും. 

Latest Videos
Follow Us:
Download App:
  • android
  • ios