നിങ്ങളുടെ വാഹനം സുരക്ഷിതമാക്കാന്‍ ചില വഴികള്‍
കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. 2014ലെ കണക്കനുസരിച്ച് 15നും 34നും ഇടയില്‍ പ്രായമുള്ള 75,000 പേര്‍ മരിച്ചു. ഇതില്‍ തന്നെ 82 ശതമാനം പേര്‍ പുരുഷന്മാരാണ്. നാലുമിനിറ്റില്‍ ഓരാളെന്ന കണക്കില്‍ ജീവനുകള്‍ നിരത്തില്‍ പൊലിയുമ്പോള്‍ പ്രതിദിനം മരിക്കുന്നവരില്‍ 16 പേരും കുട്ടികളാണ്. മദ്യപിച്ചുള്ള ഡ്രൈവിങാണ് ഏറ്റവുമധികം അപകടങ്ങളുടെ കാരണമായി കണക്കാക്കപ്പെടുന്നത്. തമിഴ്നാടാണ് ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനം. ഉത്തര്‍പ്രദേശാണ് അപകട മരണങ്ങളുടെ എണ്ണത്തില്‍ ഒന്നാമത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് പൂര്‍ണമായി ഒഴിവാക്കുന്നതിനൊപ്പം താഴെപറയുന്ന കാര്യങ്ങള്‍ കൂടി വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം...
- സീറ്റ് ബെല്‍റ്റ്: രാജ്യത്തെ റോഡപകടങ്ങളില്‍ 46 ശതമാനവും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതുകൊണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അല്‍പം അസ്വസ്ഥതയുണ്ടാക്കിയേക്കുമെങ്കിലും സീറ്റ് ബെല്‍റ്റ് അപകടങ്ങില്‍ രക്ഷകനാകുമെന്ന് ഓര്‍ക്കുക.
- സീറ്റുകളുടെ സ്ഥാനം: വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ ഉയരത്തിനും സൗകര്യത്തിനും അനുയോജ്യമായി സീറ്റുകള്‍ ക്രമീകരിക്കണം. പെട്ടെന്നുള്ള ചലനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇരുത്തം ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം.
- വാഹനത്തിന്റെ ചൂട്: നേരിട്ട് അപകട കാരണമാവില്ലെങ്കിലും അപകടം സംഭവിക്കുമ്പോള്‍ അതിന്റെ ആഘാതം കൂട്ടാന്‍ ഉയര്‍ന്ന് താപനിലയിലുള്ള വാഹനം കാരണമാവും.
- അധിക സുരക്ഷാ സംവിധാനങ്ങള്‍: പല വാന നിര്‍മ്മാതാക്കളും വിവിധ തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാറുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, അറ്റെന്‍ഷന്‍ അസിസ്റ്റ്, ബ്രേക്ക് വെയര്‍ ഇന്റിക്കേറ്റര്‍ തുടങ്ങിയവ വാഹനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കും