അച്ചടക്കം വേണം; പട്ടാളക്കാരുടെ ഫോണുകള്‍ കല്ലിന് അടിച്ച് തകര്‍ത്തു
ഭോപ്പാല്‍: മധ്യപ്രദേശിലെ സൗഗറിലുള്ള പട്ടാള ക്യാന്പിൽ പരിശീലനത്തിലുണ്ടായിരുന്ന ട്രെയിനി സേനാംഗങ്ങളിൽ 50 പേരുടെ മൊബൈല്‍ ഫോണുകള്‍ കല്ലിനടിച്ച് തകര്‍ത്തു. പരിശീലനത്തിനിടെ ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് മേലുദ്യോഗസ്ഥർ ഇവരുടെ ഫോണുകൾ തകർത്തുകളഞ്ഞത്.
ആരോ മൊബൈലിൽ പകർത്തിയ മൊബൈൽ ഫോണുകൾ തകർക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ക്യാമ്പില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചവരുടെ ഫോണുകളാണ് തകർത്തതെന്ന് സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ആർമി ക്യാമ്പിനുള്ളില്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ രഹസ്യസ്വഭാവം നശിപ്പിക്കുമെന്നും സേനയുടെ ചിട്ടവട്ടങ്ങൾ പാലിക്കാൻ പുതുതായി എത്തിയവർക്കും ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു.