മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

  • 2001-ലെ ആന്‍റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
cherkkalam abdulla passed away

കാസർകോട്: മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററും  ദേശീയ നിർവാഹകസമിതി അംഗവും മുൻ മന്ത്രിയുമായ  ചെർക്കളം അബ്‌ദുല്ല(76)
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ് പത്രിയിൽ ചികിത്സയിലായിരുന്നു. 
ചെർക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനാണ്. 

അരനൂറ്റാണ്ടിലേറെയായി മുസ്‌ലിംലീഗ് രാഷ്ട്രീയത്തിൽ സജീവമായ ചെർക്കളം 1987 മുതൽ നാലു തവണ മ‍ഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  2001 മുതൽ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ചെർക്കളം മന്ത്രിയായപ്പോൾ ആണ്  കേരളത്തിൽ ദാരിദ്ര്യനിർമാർജന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ കുടുംബശ്രീ പദ്ധതി നിലവിൽ വന്നത്. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോ ശ്രീ പാലങ്ങളുടെ നിർമ്മാണത്തിലും ചെർക്കളം നിർണായക സംഭാവനകൾ നൽകി. 

കാസർകോട് ജില്ലയുടെ പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു.1984-ൽ മുസ്ലീംലീ​ഗിന്റെ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയായി. 1988-മുതൽ ആറു വർഷം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.2002 മുതൽ  ജില്ലാ പ്രസിഡണ്ടായി. എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ട്, ന്യൂനപക്ഷ പിന്നോക്ക വികസന  കോർപ്പറേഷൻ ചെയർമാൻ, യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ, കാസർകോട് സംയുക്‌ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് , എംഇഎസ് ആ ജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റർ ഫോർ ഡവലപ്പ്മെന്റ് എജുക്കേഷൻ സയൻസ് ആൻഡ് ഡെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജുക്കേഷനൽ ട്രസ്‌റ്റ് ട്രസ്‌റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി. ചെർക്കളം മുസ്‌ലിം ചാരിറ്റബിൽ സെന്റർ  ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻജുമാമസ്‌ജിദ് പ്രസിഡണ്ട് , ജനറൽ സെക്രട്ടറി,  മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. 

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് വീട്ടിലേക്ക് മാറ്റിയത്. ഭാര്യ : ആയിഷ ചെർക്കളം (ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡണ്ട് ), മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ(കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസർ(മിനറൽ വാട്ടർ കമ്പനി,സലാല), സി.എ.അഹമ്മദ് കബീർ( എം.എസ് .എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി) മരുമക്കൾ : എ.പി.അബ്‌ദുൽഖാദർ (മുംബൈ), അഡ്വ. അബ്‌ദുൽമജീദ്(ദുബായ്), നുസ്‌വത്ത് നിഷ(ചാവക്കാട്), ജസീമ ജാസ്‌മിൻ(ബേവിഞ്ച). സഹോദരങ്ങൾ: ചെർക്കളം അബൂബക്കർ , ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുൽ ഖാദർ , നഫീസ കാപ്പിൽ. ഖബറിടക്കം വൈകുന്നേറം ആറ് മണിക്ക് ചെർക്കളം മുഹ്യുദീൻ ജുമാ മസ്ജിദിൽ

Latest Videos
Follow Us:
Download App:
  • android
  • ios