850 കിലോമീറ്റര്‍ സഞ്ചരിച്ച് ഉപയോക്താവിനെ കണ്ടുപിടിച്ച് അടിച്ച കടയുടമ
തനിക്ക് നെഗറ്റീവ് റിവ്യൂ ഇട്ട ഉപയോക്താവിനെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഉടമ 850 കിലോമീറ്റര്‍ സഞ്ചരിച്ച് കണ്ടുപിടിച്ച് മര്‍ദ്ദിച്ചു. ചൈനയിലാണ് ഈ ആശ്ചര്യപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്.
ഒരു ചൈനീസ് പത്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ്. ഷിയന്‍ ഡൈ എന്ന വനിത ആലിബാബയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഷിയാങ്ങ് എന്ന ഓണ്‍ലൈന്‍ വില്‍പ്പനക്കാരനില്‍ നിന്നും വസ്ത്രം വാങ്ങി. പിന്നീട് തുണിയുടെ നിലവാരം സംബന്ധിച്ച് മോശം റിവ്യൂ എഴുതി.
ഇതോടെ ഈ ഓണ്‍ലൈന്‍ വില്‍പ്പനക്കാരന് 12 പൊയന്‍റ് നഷ്ടപ്പെട്ടു. ഇത് ഇയാളുടെ വില്‍പ്പനയെ ബാധിച്ചു. ഇതോടെ റിവ്യൂ പിന്‍വലിക്കാന്‍ ഇയാള്‍ ഫോണിലൂടെയും മറ്റും ഷിയന്‍ ഡൈയെ ഭീഷണിപ്പെടുത്തി. ഇതിന് വഴങ്ങാതായപ്പോഴാണ് ഷിയാങ്ങ് 850 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തി ഇവരെ കൈയ്യേറ്റം ചെയ്തത്.