മോദി പോലും ഷെയര്‍ ചെയ്ത 'നാട്ടു നാട്ടു' ഡാന്‍സ് വീഡിയോ; ഇതിന്‍റെ പ്രത്യേകത ഇതാണ്.!

കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്കിനൊപ്പം എംബസിയിൽ ജോലി ചെയ്യുന്ന കൊറിയന്‍ ജീവനക്കാരും ഇന്ത്യന്‍ ജീവനക്കാരും എല്ലാം ചുവടുവയ്ക്കുന്നുണ്ട് ഈ വീഡിയോയില്‍.
 

Korean Ambassadors Naatu Naatu Dance  PM Modi Retweet vvk

ദില്ലി: ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനം. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ഈ ഗാനം ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഈ ഗാനം ഇപ്പോള്‍ പരിചിതമാണ്. ഇപ്പോള്‍ ഇതാ ഈ ഗാനത്തിന്‍റെ ഒരു വൈറല്‍ പതിപ്പ് കൂടി വന്നിരിക്കുന്നു. 

ഇന്ത്യയിലെ കൊറിയൻ എംബസിയിലെ ജീവനക്കാരാണ് ഈ തെലുങ്ക് പാട്ടിന് നൃത്തം ചെയ്ത് വൈറലായത്.  കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്കിനൊപ്പം എംബസിയിൽ ജോലി ചെയ്യുന്ന കൊറിയന്‍ ജീവനക്കാരും ഇന്ത്യന്‍ ജീവനക്കാരും എല്ലാം ചുവടുവയ്ക്കുന്നുണ്ട് ഈ വീഡിയോയില്‍.

വീഡിയോയുടെ തുടക്കത്തിൽ കുർത്ത ധരിച്ച രണ്ട് വനിതാ കൊറിയൻ ജീവനക്കാര്‍ ആദ്യത്തെ സ്റ്റെപ്പ് ചെയ്യുന്നു. പിന്നീട് വീഡിയോ എംബസിയുടെ പുൽത്തകിടിയിലേക്ക് മാറുന്നു അവിടെ അംബാസഡറോടൊപ്പം രണ്ട് ജീവനക്കാര്‍ സംഗീതസംവിധായകൻ എംഎം കീരവാണി ഈണം നല്‍കിയ ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം.

പിന്നീട് എംബസി ജീവനക്കാരായ രണ്ടുപേര്‍ ഗാനത്തില്‍ നായകന്മാരായ രാം ചരണിന്‍റെയും ജൂനിയർ എൻ‌ടി‌ആറിന്‍റെയും സമാനമായ വസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കുന്നത് കാണാം. വീഡിയോയുടെ അവസാനത്തില്‍ എല്ലാ ജീവനക്കാരും ഒന്നിച്ച് എംബസിയുടെ പുല്‍തകിടിയില്‍ നൃത്തം ചെയ്യുന്നു. എംബസിയുടെ തന്നെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വീഡിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തി. ലൈവായാ, മനസ് കവരുന്ന കൂട്ടായ പരിശ്രമം എന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചത്. 

'ആര്‍ആര്‍ആറി'ന് ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാര്‍ഡ്‍സിലും അംഗീകാരം, ലഭിച്ചത് മൂന്ന് പുരസ്‍കാരങ്ങള്‍ 

പഠാന്‍റെ ബംഗ്ലാദേശിലെ റിലീസ് മാറ്റി, കാരണം ഇത്: ഹിന്ദി സിനിമയില്‍ മൊത്തം അശ്ലീലമെന്ന് ബംഗ്ലാ സൂപ്പര്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios