ജയിലോ, ആഡംബര ഹോട്ടൽ മുറിയോ? നോർഡിക് ജയിലുകളുടെ ചിത്രങ്ങൾ വൈറലാകുന്നു
ജയിൽ സെല്ലിൽ ഹോട്ടലുകളിലേതുപോലുള്ള നിരവധി സൗകര്യങ്ങളുണ്ട്. അവിടെ ആഡംബര കിടക്കയ്ക്ക് പുറമേ, ഒരു ടെയിൽലാമ്പും കോമൺ ഏരിയയിൽ ടെലിവിഷൻ, ടേബിൾ, സോഫ എന്നിവയുമുണ്ട്.
ജയിലെന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്ന ചിത്രം ഇടുങ്ങിയ ഇരുട്ടുമുടിയ വൃത്തിഹീനമായ കൊച്ചുമുറികളാണ്. എന്നാൽ, ഇതുവരെ നമ്മൾ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ആഡംബര ഹോട്ടൽ മുറികളെ വെല്ലുന്ന രീതിയിൽ രൂപകൽപന ചെയ്ത അതിമനോഹരമായ സെല്ലുകളുമുണ്ട്. പക്ഷേ, അത് അങ്ങ് നോർഡികിൽ ആണെന്ന് മാത്രം. ഈ ദിവസങ്ങളിൽ നോർഡിക് ജയിൽ സെല്ലുകളുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ഹോട്ടൽ മുറിയുടെ മാതൃകയിലുള്ള മികച്ച സൗകര്യങ്ങളോട് കൂടിയ ആ സെല്ലുകൾ കണ്ട് ആളുകളുടെ ഞെട്ടി. ആ സെല്ലുകൾ തങ്ങളുടെ വീടുകളേക്കാൾ മികച്ചതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഹോട്ടൽ മുറികളേക്കാൾ മികച്ചതാണെന്ന് മറ്റു ചിലരും പറഞ്ഞു. നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ഐസ്‌ലാന്റ് എന്നിവ ഉൾപ്പെടുന്നതാണ് നോർഡിക് രാജ്യങ്ങൾ.
ഈ നോർഡിക് ജയിൽ സെല്ലിന്റെ ചിത്രങ്ങൾ ഉപയോക്താവ് ഡാരൽ ഓവൻസാണ് ട്വിറ്ററിൽ പങ്കിട്ടത്. ഈ ജയിലുകളുടെ ഗുണനിലവാരം കണ്ട് ആളുകൾ അന്തംവിട്ടു. നോർഡിക് ജയിൽ സെല്ലുകൾ സാൻ ഫ്രാൻസിസ്കോയിലെ $ 3,000 വിലയുള്ള അപ്പാർട്ടുമെന്റുകളെ പോലെയാണ് കാഴ്ചയിൽ എന്ന് ഡാരൽ ഓവൻസ് ട്വിറ്ററിൽ കുറിച്ചു. ജയിൽ സെല്ലിൽ ഹോട്ടലുകളിലേതുപോലുള്ള നിരവധി സൗകര്യങ്ങളുണ്ട്. അവിടെ ആഡംബര കിടക്കയ്ക്ക് പുറമേ, ഒരു ടെയിൽലാമ്പും കോമൺ ഏരിയയിൽ ടെലിവിഷൻ, ടേബിൾ, സോഫ എന്നിവയുമുണ്ട്.
അമേരിക്കയിലെ ജയിലുകളുടെ അവസ്ഥയെ സ്വീഡനുമായി അദ്ദേഹം താരതമ്യപ്പെടുത്തി. ശരിയായ പുനരധിവാസം കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് ശിക്ഷ വിധിക്കുന്ന രീതി 'തെറ്റാണ്' എന്നും നോർഡിക് രാജ്യങ്ങളിലെ തടവുകാർ സാധാരണയായി ജയിലിനുള്ളിൽ കുറച്ചു കാലം മാത്രമേ താമസിക്കാറുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ യുഎസ് ജയിലുകളും മാറ്റപ്പെടണമെന്നും, തടവുകാർക്കുള്ള സബ്സിഡി സ്വിഫ്റ്റ്-എംപ്ലോയ്‌മെന്റ് പ്രോഗ്രാമുകൾ, പാർപ്പിടം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി കൂടുതൽ സമയം ചെലവഴിക്കണമെന്നും പറയാൻ അദ്ദേഹം മടി കാണിച്ചില്ല. എന്നിരുന്നാലും, ഈ ആഡംബര ജയിലുകൾ എല്ലായിടത്തും നിർമ്മിക്കുകയാണെങ്കിൽ ആളുകൾ മനഃപൂർവ്വം കുറ്റകൃത്യങ്ങൾ നടത്തുമെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.