സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇന്ന് വൈകിട്ട് 5.30നായിരുന്നു സംഭവം. അമരംകാവിന് താഴെ പുളിഞ്ചോട് കടവിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖിൽ. 

young man drowned while bathing in the canal with his friends

തൊടുപുഴ: സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രനാണ്(30) മരിച്ചത്. ഇന്ന് വൈകിട്ട് 5.30നായിരുന്നു സംഭവം. അമരംകാവിന് താഴെ പുളിഞ്ചോട് കടവിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖിൽ. 

ഇതിനിടെ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു കടവിൽ കുളിക്കുകയായിരുന്നവർ ചേർന്നാണ് അഖിലിനെ കരയ്ക്കെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.  പാലായിൽ ഈവന്റ് മാനേജ് സ്ഥാപനം നടത്തുകയാണ് അഖിൽ. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ലീലയാണ് അമ്മ. അശ്വതി സഹോദരിയാണ്.

2 വയസുകാരിക്ക് അപസ്മാരമെന്ന് കരുതി, സ്കാനിങ്ങിൽ കാര്യമറിഞ്ഞു, ശ്വാസനാളത്തിൽ കണ്ടത് 1 മാസം പഴക്കമുള്ള കടല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios