സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞ് വീണു; അപകടമുണ്ടായത് കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുമ്പ്
കണ്ടല സർക്കാർ സ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാറനല്ലൂരിൽ സര്‍ക്കാര്‍ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്.
മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. അപകടത്തിന് പിന്നാലെ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപായിരുന്നു ചുമർ ഇടിഞ്ഞു വീണത് എന്നതിനാൽ അപകടം ഒഴിവായി.
Also Read: പത്തനംതിട്ടയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
വീഡിയോ കാണാം