ചായക്കടയും ചെരുപ്പുകടയും മുതൽ ലോട്ടറി സ്റ്റാള് വരെ; ഒറ്റ രാത്രിയിലെ മോഷ്ടാക്കളുടെ വിലസൽ; ഉറക്കം പോയി വടകരക്കാർ

പലചരക്ക് കടകൾ, ചെരുപ്പ് കട ,ചായക്കട, ലോട്ടറി സ്റ്റാള്‍ തുടങ്ങിയവയിലാണ് മോഷണം നടന്നത്.

vadakara theft one night 14 shops robbed

കോഴിക്കോട്: മോഷ്ടാക്കളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് കോഴിക്കോട് വടകരയിലുള്ളവർ. വടകര നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി മാത്രം 14 കടകളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. കള്ളന്മാരിൽ ഒരാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മാർക്കറ്റ് റോഡിലാണ് രാത്രിയിൽ മോഷണം നടന്നത്. 14 കടകളുടെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. രാവിലെ കടകൾ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പലചരക്ക് കടകൾ, ചെരുപ്പ് കട ,ചായക്കട, ലോട്ടറി സ്റ്റാള്‍ തുടങ്ങിയവയിലാണ് മോഷണം നടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമേ ഉള്ളൂ. പാന്‍റും ഷര്‍ട്ടും ചുമലില്‍ ബാഗുമായെത്തിയ യുവാവ് സിസിടിവി തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടകളിൽ പണം കാര്യമായി സൂക്ഷിക്കാത്തതിനാൽ ചെറിയ തുക മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. മുമ്പും വടകരയിൽ ഇത്തരത്തിൽ വ്യാപക മോഷണം നടന്നിട്ടുണ്ട്.

ഈ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നഗരമധ്യത്തിലാണ് വീണ്ടും വ്യാപാരികളെ ഞെട്ടിച്ച് കൊണ്ട് വീണ്ടും കവര്‍ച്ച നടന്നിരിക്കുന്നത്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. വിരലടയാള വിദ്ഗരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

പുറമെ നോക്കിയാൽ കോൺഫ്ലേക്സ്, അകത്ത് അതാ മറ്റൊരു പായ്ക്കറ്റ്; ഫ്രം ബാങ്കോക്, എത്തിച്ചത് ഹൈഡ്രോപോണിക് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios