കൊവിഡ് വ്യാപനം; മാന്നാറിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണിൽ
ദമ്പതികളയടക്കം മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടം കണ്ടയ്മെൻറ് സോണായത്.
മാന്നാർ: മാന്നാർ പഞ്ചായത്തിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ്, ഒമ്പത് എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വാര്‍ഡിലേക്കുളള വഴികള്‍ പൊലീസ് അടച്ചു.
ദമ്പതികളയടക്കം മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവിടം കണ്ടയ്മെൻറ് സോണായത്.
6–ാം വാർഡുമായി ബന്ധപ്പെട്ട കുരട്ടിക്കാട് തൃക്കുരട്ടി ക്ഷേത്രം – പൈനുംമൂട് ജങ്ഷൻ, പഞ്ചായത്ത് ഓഫീസ് റോഡ്, ഈരാശേരി റോഡ്, പരുമല ആംബുലൻസ് പാലവും, ഒമ്പതാം വാർഡ് മിനി ഇൻഡസ്ട്രസിനു സമീപം. കൊച്ചുപറമ്പിൽപ്പടി എന്നീ റോഡുകളാണ് പൊലീസ് അടച്ചത്. ഇവിടങ്ങളിൽ പൊലീസ് പിക്കറ്റിങും നിയന്ത്രങ്ങളും ഏര്‍പ്പെടുത്തി.
Read Also: കാസർകോട്ട് വീണ്ടും കൊവിഡ് മരണം; ജില്ലയിൽ ഇതുവരെ 41 മരണം
കൊവിഡ് കണക്കില്‍ ഇന്നും തിരുവനന്തപുരം തന്നെ മുന്നില്‍