ഉടുമ്പൻചോലയിൽ 45 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി, രണ്ട് പേർ പിടിയിൽ

അതിനിടെ ആലുവ അയ്യമ്പുഴയിൽ 6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കറുകുറ്റി സ്വദേശിയാണ് പിടിയിലായത്.

(പ്രതീകാത്മക ചിത്രം)

two arrested with 45 litter country made arrack and 400 litter wash from Idukki udumbanchola

ഉടുമ്പൻചോല: ഇടുക്കിയിൽ ഓണത്തിനോടനുബന്ധിച്ച് എക്സൈസ് നത്തിയ പരിശോധനയിൽ ഉടുമ്പൻചോലയിൽ 45 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ  കോടയും വാറ്റുപകരണങ്ങളും പിടികൂടി.രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല കാന്തിപ്പാറ സ്വദേശി ബാബു(39 വയസ്സ്), ഇടുക്കി വാത്തിക്കുടി സ്വദേശി ജോബി ജോസഫ് (42 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.

അടിമാലി എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ദിലീപ്.എൻ.കെയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്.കെ.എം, അബ്ദുൾ ലത്തീഫ്.സി.എം, പ്രശാന്ത്.വി, യദുവംശരാജ്, ധനിഷ് പുഷ്പചന്ദ്രൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

അതിനിടെ ആലുവ അയ്യമ്പുഴയിൽ 6 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.  കറുകുറ്റി സ്വദേശി രജി.എ.എൻ (47) ആണ്എക്സൈസിന്‍റെ പിടിയിലായത്. കാലടി റേഞ്ച് അസിസ്റ്റന്റ്  എക്സൈസ് ഇൻസ്‌പെകർ  കെ.പി.ലത്തീഫും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പരിശോധനയിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എ.നൈസാം, സിവിൽ എക്സൈസ് ഓഫീസർമാരായ  അജി.പി.എൻ, ഗോപി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ്.പി.ബി എന്നിവരും പങ്കെടുത്തു.

Read More :  1000 രൂപ കൂടുതൽ തരാം!നസീറിന്‍റെ വാക്ക് വിശ്വസിച്ച ഇടുക്കിയിലെ ഏലം കർഷകർക്ക് പോയത് കോടികൾ, പിടികൂടി പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios