Asianet News MalayalamAsianet News Malayalam

മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു, കെട്ടിടം തകർന്നു; പോസ്റ്റ്‌മോർട്ടം നടപടികൾ നിർത്തി, മൃതദേഹം മാറ്റി

പോസ്റ്റ്‌മോർട്ടം നടപടികളും നിർത്തിവെച്ചു. മോർച്ചറിയിൽ ഒരു മൃതദേഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊരിടത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.  

tree fell on the morchary of kottayam district hospital kerala rains updates
Author
First Published Jul 16, 2024, 3:32 PM IST | Last Updated Jul 16, 2024, 3:37 PM IST

കോട്ടയം: കോട്ടയത്തും മഴക്കെടുതി രൂക്ഷം. ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളും നിർത്തിവെച്ചു. മോർച്ചറിയിൽ ഒരു മൃതദേഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊരിടത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

മരം വീണു വീട് തകർന്നു; ഉറങ്ങിക്കിടന്ന പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

അതിനിടെ, ആലപ്പുഴയിൽ ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്.വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. 

 

Latest Videos
Follow Us:
Download App:
  • android
  • ios