കൊയിലാണ്ടിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു
പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 2.55ഓടെ കൊയിലാണ്ടി പൊലീസാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുള്ള കല്യാണമണ്ഡലത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് പണം കവര്‍ന്നത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് പണം കവര്‍ന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇവിടെ ജോലിയില്‍ ഉടണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അവധിയിലാണ്. അതിനാല്‍ രാത്രി 12 മണി വരെ ഒരാള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഈ സമയത്ത് മോഷണം നടന്നിട്ടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 2.55ഓടെ കൊയിലാണ്ടി പൊലീസാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭാരവാഹികളെ വിളിച്ചുവരുത്തുകയായിരുന്നു. ചില്ലറ നാണയങ്ങള്‍ ഇതിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മാസം മുന്‍പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്നും എത്ര തുക നഷ്ടമായെന്ന് അറിയില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊയിലാണ്ടി പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു