Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ 4 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; പിഴയടക്കാൻ നോട്ടീസ്

പഴകിയ ഭക്ഷണം പിടികൂടിയ നാലു സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നോട്ടീസ് ന‌ൽകി. പിഴ ഈടാക്കും.

Stale food seized from 4 hotels in Kannur sts
Author
First Published Aug 18, 2023, 9:20 PM IST | Last Updated Aug 18, 2023, 9:32 PM IST

കണ്ണൂർ: കണ്ണൂർ നഗരത്തിലെ അഞ്ച് ഹോട്ടലുകളിൽ  നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്പോട്ട്, കഫേ മൈസോണ്‍, ഫുഡ് ബേ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അഞ്ചു ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാലു ഹോട്ടലുകളി‌ൽ നിന്നാണ് കൂടിയ അളവിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും നഗരത്തിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. പഴകിയ ഭക്ഷണം പിടികൂടിയ നാലു സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നോട്ടീസ് ന‌ൽകി. പിഴ ഇടാക്കും.

പഴകിയ ഭക്ഷണം പിടികൂടി

തൃശൂരില്‍ വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്നിടത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. വൃത്തിഹീനമായ സ്ഥലത്ത്ഭ ക്ഷണം പാകം ചെയ്ത 2 റിസോര്‍ട്ടുകളുടെ അടുക്കള ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടപ്പിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുൻപായി പുഴയോരത്തുള്ള ഗ്രീൻ സൈറ്റ് റിസോർട്, ക്ലിറന്റ് റിസോർട്, ലാ കോസ്റ്റ റിസോർട്ട് എ ന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ ഗ്രീൻ സൈറ്റ് റിസോർട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിലായിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios